തിരുവനന്തപുരം: കെ എസ് ഇ ബിയിലെ തർക്കം പരിഹരിക്കാൻ ഇടത് യൂണിയനുകളുമായുള്ള ചർച്ച നാളെയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഓഫീസേഴ്സ് അസോസിയേഷനുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് യൂണിയനുകളുമായി ഒരു ചർച്ച നടത്തുന്നത്. സസ്പെൻഷൻ പിൻവലിച്ചതോടെ പ്രശ്നം കഴിഞ്ഞതുതന്നെ വിട്ടുവീഴ്ചയാനിന്നും, ഇനിയുള്ള പ്രശ്നങ്ങൾ ചട്ടപ്രകാരം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, തെറ്റായ നയങ്ങൾ തിരുത്തുന്നത് വരെ സമരം തുടരും എന്ന തീരുമാനത്തോടുകൂടെ വൈദ്യുതി ഭവന് മുന്നിലെ അനിശ്ചിതകാല സത്യാഗ്രഹം ഇന്നും പുനരാരംഭിച്ചു. കെ എസ് ഇ ബി ചെയർമാൻ ബി അശോകിന്റെ ഏകപക്ഷീയ തീരുമാനങ്ങൾ പിൻവലിക്കുക, സസ്പെൻഷൻ പിൻവലിച്ചതിനൊപ്പം നേതാക്കളെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം നടക്കുന്നത്.
കൂടാതെ ആയിരത്തോളം പേരെ പങ്കെടുപ്പുച്ചുകൊണ്ട് നാളെ വൈദ്യുതി ഭവൻ വളയാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് അസോസിയേഷൻ. ജനങ്ങളെ സമരം ബാധിക്കാതിരിക്കാൻ ശ്രമിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
You must be logged in to post a comment Login