കുവൈറ്റ്: രാജ്യത്ത് അനധികൃത പണപ്പിരിവ് നടത്താന്‍ ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ട് 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഒരു ടെലിഫോണ്‍ നമ്പറും മരവിപ്പിക്കാന്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് നിർദേശം നൽകി സോഷ്യല്‍ അഫയേഴ്സ് ആൻഡ് സൊസൈറ്റല്‍ ഡെവലപ്മെന്റ് മന്ത്രാലയം.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തിയാല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ടെലിഫോണ്‍ നമ്പറുകളും ബ്ളോക്ക് ചെയ്യാന്‍ അധികാരമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
മുൻപ് നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന പ്രതിജ്ഞ ഇവരിൽ നിന്നും എഴുതി വാങ്ങുകയായിരുന്നു. എന്നാലിപ്പോൾ നേരിട്ട് പബ്ളിക് പ്രോസിക്യൂഷന് കൈമാറുകയാണ് പതിവ്.
You must be logged in to post a comment Login