Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

വർക്കലയിൽ റെയിൽവേ പുറമ്പോക്ക് ഭൂമിയിലെ ബങ്ക്‌ കടകൾ പൊളിച്ചുമാറ്റി

വർക്കല : വർക്കല റെയിൽവേ സ്റ്റേഷൻ റോഡിൽ റെയിൽവേ പുറമ്പോക്ക് ഭൂമിയിൽ വർഷങ്ങളായി കച്ചവടം നടത്തി വന്ന ബങ്ക്‌ കടകൾ റെയിൽവേ അധികൃതർ പൊളിച്ചുമാറ്റി.വർക്കല റെയിൽവേ സ്റ്റേഷൻ റോഡിലെ 10 ഓളം ബങ്ക്‌ കടകളാണ് നീക്കം ചെയ്തത്. ഒരാഴ്ചയ്ക്കകം അവശേഷിക്കുന്ന 15 ഓളം കടകൾ നീക്കം ചെയ്യുന്നതിനായി കടയുടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ജനകീയാസൂത്രണപദ്ധതി പ്രകാരം വികലാംഗർക്ക് ജീവനോപാധിയായി നഗരസഭ നൽകിയ ബങ്ക് കടകളാണ് ഭൂരിഭാഗവും. എന്നാൽ ഇവയിൽ പലതും ലഭിച്ച ആളിന് പണം നൽകി മറ്റ് ചിലർ ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഇവരെ കൂടാതെ നിർദ്ധനരായവർക്ക് നഗരസഭ നൽകിയ ബങ്ക് കടകളും പൊളിച്ചു നീക്കിയവയിൽ ഉൾപ്പെടും. ബങ്ക് കടകൾ പൊളിച്ചു മാറ്റിയ നടപടിയിൽ ഏറെ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.പലരുടെയും ജീവനോപാധിയും നഷ്ടപ്പെട്ടു. ഒഴിപ്പിക്കപ്പെട്ടതിൽ അർഹരായവരെ കണ്ടെത്തി നഗരസഭ പരിധിയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി ബങ്ക്‌ കടകൾക്ക് അനുവാദം നൽകുമെന്ന് നഗരസഭ ചെയർമാൻ കെ.എം. ലാജി അറിയിച്ചു

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....