Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഷിഗെല്ല; കോഴിക്കോട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. രോഗം റിപ്പോർട് ചെയ്‌ത കോഴിക്കോട് എരഞ്ഞിക്കൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിലവിൽ രണ്ട് പേർക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 ആം തിയ്യതിയാണ് ഏഴു വയസുള്ള പെൺകുട്ടിക്ക് എരഞ്ഞിക്കലിൽ രോഗം കണ്ടെത്തിയത്. ഈ കുട്ടിക്ക് നിലവിൽ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി.

രോഗലക്ഷണങ്ങൾ കണ്ട രണ്ടുപേരും സമീപത്ത് സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തിരുന്നു. ഇവിടെ നിന്നാവാം രോഗം ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം.

രോഗം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ സമീപ പ്രദേശത്തെ മുഴുവൻ വീടുകളിലെ കിണറുകളിലും സൂപ്പർ ക്ളോറിനേഷൻ നടത്തി. സ്‌ക്വാഡുകളായി ബോധവൽക്കരണവും തുടങ്ങി. രോഗം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഭക്ഷണ-പാനീയങ്ങൾ ശുചിത്വം ഉറപ്പ് വരുത്തണമെന്ന് ആരോഗ്യവകുപ്പ് പ്രദേശ വാസികൾക്ക് മുന്നറിയിപ്പ് നൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....