Vismaya News
Connect with us

Hi, what are you looking for?

Automobile

ഉടന്‍ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 എത്തും

പുതിയ സ്‌ക്രാം 411 അവതരിപ്പിച്ചതിന് ശേഷം, റോയൽ എൻഫീൽഡ് അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ രാജ്യത്ത് ഒരു പുതിയ മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. പുതിയ റെട്രോ ക്ലാസിക് റോഡ്‌സ്റ്റർ ഉൾപ്പെടെ ഒന്നിലധികം പുതിയ മോട്ടോർസൈക്കിളുകൾ കമ്പനി പരീക്ഷിക്കുന്നു.

ഇതിലൊരെണ്ണം റോയൽ എൻഫീൽഡ് ഹണ്ടർ 350 എന്ന് വിളിക്കപ്പെടുന്നതായി സൂചനകൾ ഉണ്ട്. അതിനോട് അനുബന്ധിച്ച്, കമ്പനി മൂന്ന് പുതിയ 650 സിസി മോട്ടോർസൈക്കിളുകൾക്കും അടുത്ത തലമുറ ബുള്ളറ്റിനും വേണ്ടി പ്രവർത്തിക്കുന്നു.

അടുത്ത രണ്ടുമുതല്‍ മൂന്നു വർഷത്തേക്ക് ഓരോ മൂന്നു മാസത്തിലും ഒരു പുതിയ മോട്ടോർസൈക്കിൾ പുറത്തിറക്കുമെന്ന് റോയൽ എൻഫീൽഡ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. 2022 മാർച്ച് 15-ന് കമ്പനി സ്‌ക്രാം 411 പുറത്തിറക്കിയിരുന്നു. പുതിയ ഹണ്ടർ 350 ഉടന്‍, അതായത്, 2022 പകുതിയോടെ വിൽപ്പനയ്‌ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മിക്കവാറും ജൂൺ അല്ലെങ്കിൽ ജൂലൈ മാസത്തോടെ ഈ മോഡല്‍ എത്തിയേക്കും എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ബ്രാൻഡിന്റെ പുതിയ ‘J’ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയോര്‍ 350, പുതിയ ക്ലാസിക് 350 എന്നിവയ്ക്ക് അടിസ്ഥാനമിടുന്നു. പുതിയ പ്ലാറ്റ്‌ഫോം സുഖസൗകര്യങ്ങളിൽ വിട്ടുവീഴ്‍ച ചെയ്യാതെ മെച്ചപ്പെട്ട നേർരേഖയും കോണിംഗ് സ്ഥിരതയും വാഗ്‍ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

പുതിയ മോട്ടോർസൈക്കിൾ വ്യത്യസ്‍ത ട്രിം തലങ്ങളിൽ വാഗ്‍ദാനം ചെയ്യാൻ സാധ്യതയുണ്ട്. അലോയി വീലുകളും വയർ-സ്‌പോക്ക് വീലുകളും ഈ ബൈക്കില്‍ സ്ഥാനം പിടിച്ചേക്കും. പുതിയ ക്ലാസിക് 350-നൊപ്പം കമ്പനി ഇതിനകം തന്നെ ഈ സമീപനം സ്വീകരിച്ചിട്ടുണ്ട്. മോട്ടോർസൈക്കിളിന്റെ ഡാർക്ക് വേരിയന്റിൽ അലോയ് വീലുകൾ വരുന്നു. മറ്റ് പതിപ്പുകൾക്ക് വയർ-സ്പോക്ക് വീലുകൾ ലഭിക്കും.

പുതിയ മോട്ടോർസൈക്കിളിൽ സിംഗിൾ പീസ് സീറ്റ്, റിലാക്‌സ്ഡ് എർഗണോമിക്‌സ്, റെട്രോ-സ്റ്റൈൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, വൃത്താകൃതിയിലുള്ള ഇന്ധന ടാങ്ക്, ട്രിപ്പർ നാവിഗേഷൻ സിസ്റ്റം എന്നിവയും ഉണ്ടാകും.

റോയൽ എൻഫീൽഡ് ഹണ്ടർ 350, മെറ്റിയർ 350-മായി പവർട്രെയിൻ പങ്കിടും. OHC ലേഔട്ടോടുകൂടിയ 349 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ എഞ്ചിൻ പരമാവധി 20.2 bhp കരുത്തും 27 എന്‍എം ടോര്‍ഖും ഉത്പാദിപ്പിക്കുന്നു. ആറ് സ്‍പീഡ് ഗിയർബോക്‌സ് ആയിരിക്കും ട്രാന്‍സ്‍മിഷന്‍.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...