ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇപ്പോള്‍ നത്തിങ് ലോഞ്ചര്‍ (ബീറ്റ) ഓപ്പറേറ്റിങ് സിസ്റ്റം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്ന് ലണ്ടനിലെ കണ്‍സ്യൂമര്‍ ടെക് ബ്രാന്‍ഡായ നത്തിങ് ( Nothing) . ആന്‍ഡ്രോയിഡ് 11 ലും അതിന് ശേഷം വന്ന ആന്‍ഡ്രോയിഡ് ഓഎസുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് നത്തിങ് ഓഎസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുക.
മാര്‍ച്ചിലാണ് നത്തിങിന്റെ സിഇഒയും സഹ സ്ഥാപകനുമായ കാള്‍ പേയ് പുതിയ നത്തിങ് ഫോണ്‍ (1) പുറത്തിറക്കാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചത്. കമ്പനിയുടെ ആദ്യ ഫോണ്‍ ആണിത്.
ആന്‍ഡ്രോയിഡില്‍ പുത്തന്‍ അനുഭവം ആയിരിക്കും നത്തിങ് ഓഎസ്. സാംസങ് എസ്21, എസ്22, ഗൂഗിള്‍ പിക്സല്‍ 5, 6 ഫോണുകളില്‍ നേരത്തെ തന്നെ നത്തിങ് ലോഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു.
നത്തിങ് ഓഎസ് എങ്ങനെ ഉപയോഗിക്കണം എന്നറിയാന്‍ ഒരു നത്തിങ് ലോഞ്ചര്‍ ആപ്പ് ഹോം സ്ക്രീനില്‍ ലഭിക്കും. വാള്‍പേപ്പറുകളും റിങ്ടോണുകളും ഡൗണ്‍ലോഡ് ചെയ്യാനുള്ള ഡ്രോപ്പ്ബോക്സ് ലിങ്കും ലോഞ്ചര്‍ സെറ്റിങ്സിലുണ്ടാവും.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍ ചിപ്പിലായിരിക്കും ഫോണിന്റെ പ്രവര്‍ത്തനം. ഒരു പുത്തന്‍ അനുഭവം ആയിരിക്കും നത്തിങ് ഫോണ്‍ എന്നാണ് കമ്പനി പറയുന്നത്. ഐഫോണുകളോടായിരിക്കും വിപണിയില്‍ മത്സരിക്കുകയെന്നും കമ്പനി അവകാശപ്പെടുന്നു.
ഈ വര്‍ഷം അവസാനത്തോടെ ഫോണ്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ശുദ്ധമായ ആന്‍ഡ്രോയിഡ് അനുഭവം സാധ്യമാക്കും വിധത്തിലാണ് നത്തിങ് ഓഎസ് ഒരുക്കിയിട്ടുള്ളതെന്നും കമ്പനി പറയുന്നു.
You must be logged in to post a comment Login