പി എസ് സി പരീക്ഷ; കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തും,റിസർവേഷൻ നടത്താനുള്ള സൗകര്യവും ലഭ്യം

പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായി പി എസ് സി മെയ് 15ാംതീയതി തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന പരീക്ഷയ്‌ക്കുള്ള ഉദ്യോഗാർത്ഥികൾക്ക് കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തും.ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തുന്നതിന് ആവശ്യാനുസരണമുള്ള കെ.എസ്.ആർ.ടി.സി അധിക സർവീസ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

ബോണ്ട് സർവീസുകൾ ഗ്രൂപ്പായി ബുക്ക് ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് മുൻകൂട്ടി യൂണിറ്റുകളിൽ റിസർവേഷൻ നടത്താനുള്ള സൗകര്യവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾ അറിയാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ലാൻഡ്‌ലൈൻ: 04712463799, മൊബൈൽ: 9447071021, ടോൾ ഫ്രീ നമ്പർ: 18005994011.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles