കെജിഎഫ് 3 വരുന്നു, ചിത്രീകരണം ഉടന്‍

കെജിഎഫ് രണ്ടാം ഭാ​ഗത്തിന് പിന്നാലെ മൂന്നാം ഭാ​ഗവും വരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇക്കാര്യം ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവിരങ്ങൾ അറിയിക്കുകയാണ് നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍.

ഈ വർഷം ഒക്ടോബറിന് ശേഷം കെജിഎഫ് 3 ആരംഭിക്കുമെന്നാണ് വിജയ് കിരഗന്ദൂര്‍ പറയുന്നത്. ചിത്രം 2024ല്‍ റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ‌മാര്‍വല്‍ ശൈലിയിലുള്ള ഒരു ഫ്രാഞ്ചൈസി ഒരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതെന്ന് വിജയ് പറഞ്ഞു.

‘പ്രശാന്ത് നീല്‍ ഇപ്പോള്‍ സലാറിന്റെ തിരക്കിലാണ്. ഏകദേശം 30-35 ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ വരും വാരത്തിൽ ആരംഭിക്കും. ഒക്ടോബര്‍-നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിനു ശേഷമാണ് കെജിഎഫ് 3 ഷൂട്ടിംഗ് ആരംഭിക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നത്.

2024ഓടെ ചിത്രം റിലീസ് ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരു മാര്‍വല്‍ യൂണിവേഴ്‌സ് ശൈലിയിലാണ് ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ഡോക്ടര്‍ സ്‌ട്രേഞ്ച് പോലെയുള്ള ഒന്ന് സൃഷ്ടിക്കാനാണ് ഞങ്ങള്‍ ആ​ഗ്രഹിക്കുന്നത്. സ്‌പൈഡര്‍ മാന്‍ ഹോം അല്ലെങ്കില്‍ ഡോക്ടര്‍ സ്‌ട്രേഞ്ചില്‍ സംഭവിച്ചത് പോലെ. അങ്ങനെ നമുക്ക് കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനാകും’, എന്ന് നിർമാതാവ് വ്യക്തമാക്കുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles