കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘വിക്രമി’ന്റെ ട്രെയ്ലർ റിലീസ് ചെയ്തു. സോണി മ്യൂസിക്ക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലർ റിലീസ് ചെയ്തിരിക്കുന്നത്.
ജൂൺ മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരുടെ തകർപ്പൻ പ്രകടനം താനെന്ന ട്രെയ്ലർ ഉറപ്പ് നൽകുന്നുണ്ട്. ട്രെയ്ലറിൽ ഉടനീളം മികച്ച സംഘട്ടന രംഗങ്ങൾ തന്നെ കോർത്തിണക്കിയിട്ടുമുണ്ട്. മലയാളി സാന്നിധ്യമായി നരേൻ, ചെമ്പൻ വിനോദ് എന്നിവരെയും കാണാം.
You must be logged in to post a comment Login