Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പലയിടങ്ങളിലും മഴ തുടരുന്നു,ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാലിടത്ത് യെല്ലോ അലർട്ടും

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിനുമുകളിലും തെക്കന്‍ കര്‍ണാടകത്തിലും ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് കാരണം. പലയിടങ്ങളിലും മഴ തുടരുകയാണ്. കാസര്‍കോട് ജില്ലയില്‍ പുലര്‍ച്ചെ വരെ പലയിടത്തും മഴ പെയ്തു. നിലവില്‍ മൂടിക്കെട്ടിയ അവസ്ഥയാണ്. വയനാട്ടില്‍ ഇന്നലെ രാത്രിമുതല്‍ മഴ പെയ്യുന്നുണ്ട്. പാലക്കാട് ഇന്നലെ രാത്രി തുടങ്ങി ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. അട്ടപ്പാടി, ചിറ്റൂര്‍ മേഖലകളിലാണ് കനത്ത മഴ. ഇടുക്കിയില്‍ നിലവില്‍  മൂടിക്കെട്ടിയ അന്തരീക്ഷമാണ്. എറണാകുളത്തും രാവിലെ മഴ തുടരുകയാണ്. തെക്കന്‍ ജില്ലകളില്‍ രാത്രി മുഴുവന്‍ ഇടതോരാതെ പെയ്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാല് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...