Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

അഞ്ചുതെങ്ങിൽ കുരുന്നുകളെ വെള്ളക്കെട്ടിലിരുത്തി സ്പെഷ്യൽ ട്യൂഷൻ : ചൈൽഡ് ലൈനിന് പരാതി

അഞ്ചുതെങ്ങിൽ കുരുന്നുകളെ വെള്ളക്കെട്ടിലിരുത്തിയുള്ള സ്പെഷ്യൽ ട്യൂഷനെതിരെ ചൈൽഡ് ലൈനിന് പരാതി. അഞ്ചുതെങ്ങ് കായിക്കര കോവിൽതോട്ടത്തെ സ്വകാര്യ വ്യക്തി വീട്ടിൽ നടത്തിവരുന്ന സ്പെഷ്യൽ ട്യൂഷനിലാണ് കുട്ടികളെ വെള്ളക്കെട്ടിലിരുത്തി ക്ലാസ്സ്‌ നടത്തിയതായ് പരാതി ഉയർന്നിരിക്കുന്നത്. 

കടുത്ത മഴയെ തുടർന്ന് അഞ്ചുതെങ്ങിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ശക്തമായ മഴയ്ക്കും കാറ്റിനും മുന്നറിയിപ്പ് നിലനിൽക്കുമ്പോഴാണ് കുട്ടികളെ കുട്ടികളെ  സ്പെഷ്യൽ ട്യൂഷനെത്തിച്ച് വെള്ളക്കെട്ടിൽ ക്ലാസ്സ്‌ നടത്തി ചിത്രങ്ങൾ നവമധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതും.
ഇന്ന് രാവിലെ 7:30 തോടെയാണ് ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ സ്വകാര്യ വ്യക്തിയുടെ അനധികൃത മതിൽ നിർമ്മാണം കാരണമാണ് ഈ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമായതെന്നും അധികൃതർ ഇടപെട്ട് ഈ വിഷയത്തിന് പരിഹാരം കാണുവാൻ ശ്രമിക്കാത്തതിനാലാണ് ചിത്രങ്ങൾ പൊതുജന ശ്രദ്ധയിൽ എത്തിച്ചതെന്നും സൂചനയുണ്ട്.
ഈ പ്രദേശത്ത് വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിരവധിതവണ  വസ്തുവിന്റെ ഉടമസ്ഥനുമായി ചർച്ചകൾ നടത്തിയെങ്കിലും അദ്ദേഹത്തിന്റെ വസ്തുവിലേക്ക് കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടുവാൻ അനുവാദം നൽകാത്തതാണ് നിലവിലെ സാഹചര്യത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...