ചൈനയിൽ റെഡ്മി നോട്ട് 11 ടി, റെഡ്മി നോട്ട് 11 ടി പ്രോ എന്നിവ മെയ് 24 ന് ചൈനീസ് പ്രാദേശിക സമയം വൈകുന്നേരം 07:00 മണിക്ക് പുറത്തിറക്കും എന്നാണ് ഷവോമി പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വെയ്ബോ പോസ്റ്റിൽ, ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ ന്റെ ലോഞ്ച് മെയ് 24 നടക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ചടങ്ങിൽ ഷവോമി റെഡ്മി ബഡ്സ് 4 പ്രോയും അവതരിപ്പിക്കും. റെഡ്മി നോട്ട് 11ടി പ്ലസിന്റെ നിരവധി സവിശേഷതകളും ഷവോമി പങ്കുവെച്ചിട്ടുണ്ട്.
ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ല്‍ എന്‍എഫ്സി, ബ്ലൂടൂത്ത് 5.3, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയും ഉണ്ടാകും. ഡോൾബി അറ്റ്മോസും ഹൈ-റെസ് ഓഡിയോ സപ്പോർട്ടും ഉള്ള സ്റ്റീരിയോ സ്പീക്കറുമായാണ് ഫോൺ വരുന്നത്.
എംഐയുഐ 13 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 12-ൽ ഫോണില്‍ ഈ ഫോണ്‍ പ്രവർത്തിക്കും.
ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ ബിൽഡ് ക്വാളിറ്റിയും ഷവോമി വെളിപ്പെടുത്തിയിട്ടുണ്ട്. പൊടി, സ്പ്ലാഷ് റെസിസ്റ്റന്റ് ആണ് ഈ ഫോണ്‍.
ദൃഢമായ ഗൊറില്ല ഗ്ലാസ് കവർ, ഫോർ കോർണർ റൈൻഫോഴ്സ്മെന്റ് പ്രൊട്ടക്ഷൻ ഡിസൈൻ എന്നിവയ്ക്കായി ഫോണിന് ഐപി53 റേറ്റിംഗ് ഉണ്ടായിരിക്കും.
റെഡ്മി നോട്ട് 11ടി പ്രോ+ന്റെ പിൻഭാഗത്തുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിന്റെ ചിത്രങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്.
You must be logged in to post a comment Login