Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

റിയല്‍മിയുടെ പുതിയ ഫോണ്‍ ജൂണ്‍ 7ന്; പ്രത്യേകതകള്‍ ഇങ്ങനെ

റിയൽമി ജിടി നിയോ 3ടി (Realme GT Neo 3T) പുറത്തിറക്കുന്ന കാര്യം റിയല്‍മി (Realme) അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. റിയല്‍മി ഈ ഫോണ്‍ ജൂൺ 7-ന് പുറത്തിറക്കും എന്നാണ് ഇപ്പോള്‍ വിവരം. ഇന്തോനേഷ്യയിൽ ആയിരിക്കും ഈ ഫോണ്‍ ആദ്യം എത്തുക.

ചൈനയിൽ ഇപ്പോള്‍ ഈ ഫോണ്‍ ഇറങ്ങില്ല., ജക്കാർത്ത സമയം രാവിലെ 8:30 മുതൽ കമ്പനിയുടെ യൂട്യൂബ്, ട്വിറ്റർ ഹാൻഡിൽ വഴി ഈ ഫോണിന്‍റെ പുറത്തിറക്കല്‍ ലൈവ് സ്ട്രീം ചെയ്യും. ഇന്ത്യയില്‍ ഈ ഫോണ്‍ എപ്പോള്‍ എത്തും എന്നതില്‍ സ്ഥിരീകരണം ഇല്ലെങ്കിലും അടുത്ത മാസങ്ങളില്‍ തന്നെ പ്രതീക്ഷിക്കാം.

റിയൽമി ജിടി നിയോ 3ടി റിയല്‍മിയുടെ ജിടി ഫോണുകളില്‍ നിന്ന് അല്പം വ്യത്യസ്തമാണ്. മറ്റ് “ടി-സീരീസ്” ഫോണുകളിൽ നിന്ന് പ്രത്യേകതയുടെ അടിസ്ഥാനത്തിൽ റിയൽമി ജിടി നിയോ 3ക്ക് താഴെയാണ് ഈ ഫോണ്‍ വരുന്നത്. പുതിയ വേരിയൻറ് ക്വാൽകോം സ്നാപ്ഡ്രാഗൺ 870 SoC ചിപ്പാണ് ഇതില്‍ ഉണ്ടാകുക. ഈ വർഷം നിരവധി മിഡ് ബജറ്റ് ഫോണുകളുടെ പ്രിയപ്പെട്ട ചോയ്‌സാണ് ഈ പ്രോസസർ,
കൂടാതെ റിയൽ‌മി ജി‌ടി നിയോ 3 ടി 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും നല്‍കും എന്നാണ് റിപ്പോര്‍ട്ട്. ഒപ്പം തന്നെ 8 ജിബി റാം ഉള്ള ഒരു പതിപ്പും റിയൽമി ജിടി നിയോ 3ടിക്ക് ഉണ്ടാകും.

റിയൽമി ജിടി നിയോ 3ടിക്ക് വ്യത്യസ്തമായ ഡിസൈൻ ഉണ്ടായിരിക്കും. 6.5 ഇഞ്ച് ഡയഗണൽ ഉള്ള ഫോണിന്റെ ഡിസ്‌പ്ലേ ചെറുതായിരിക്കും, കൂടാതെ സെൽഫി ക്യാമറയ്ക്ക് മുകളിൽ ഇടത് പഞ്ച്-ഹോൾ ഉണ്ടായിരിക്കും. റിയൽ‌മി ജി‌ടി നിയോ 3യിലെ സെന്റർ കട്ട്ഔട്ട് അവതരിപ്പിച്ചതിന് ശേഷം, റിയല്‍മി ഡിസൈനില്‍ പഴയ ഫോർമുലയിലേക്ക് മടങ്ങുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

എന്നാല്‍ സ്ക്രീന്‍ പാനൽ എഎംഒഎല്‍ഇഡി ആയിരിക്കും, 2,400 x 1,080 പിക്സലുകൾ ഉള്ള ഒരു ഫുൾ എച്ച്ഡിപ്ലസ് റെസല്യൂഷനും സ്ക്രീന് ഉണ്ടാകും. ഈ സ്ക്രീനിന്‍റെ റീഫ്രഷ് നിരക്ക് 120 Hz ആയിരിക്കും.ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഫോൺ ഒരു വലിയ ബാറ്ററി വാഗ്ദാനം ചെയ്യുന്നുണ്ട്. 80 W വരെ ഫാസ്റ്റ് ചാർജിംഗ് ഇതില്‍ പ്രതീക്ഷിക്കാം. വിലയെ സംബന്ധിച്ച് ഇപ്പോള്‍ സൂചനകള്‍ ഇല്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...