Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണും വേണ്ട; യുപിഐ പേയ്മെന്റ് നടത്താം

ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണുമില്ലാതെ (Internet and Smart Phone) യുപിഐ പേയ്മെന്റ് (UPI Payments) നടത്താന്‍ കഴിയുമെങ്കില്‍ എന്തെളുപ്പം ആയിരുന്നുവല്ലേ. അങ്ങനെ കഴിയുമെന്നാണ് പുതിയ കണ്ടുപിടിത്തങ്ങള്‍ പറയുന്നത്. നിങ്ങൾ ഉപയോഗിക്കുന്ന ഏത് യുപിഐ പേയ്‌മെന്റ് ആപ്പ് (ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം) ആണെങ്കിലും, അവ സ്മാർട്ട്‌ഫോണും ഇന്റർനെറ്റ് കണക്ഷനും ഇല്ലാതെ ഉപയോഗിക്കാം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യാണ് യുപിഐ 123 പേ എന്ന ഒരു സംരംഭവുമായി എത്തിയിരിക്കുന്നത്. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവര്‍ക്ക് ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ പേയ്‌മെന്റുകൾ നടത്താനാകുമെന്നതാണ് പ്രത്യേകത.

എൻപിസിഐ, യുപിഐ 123 പേ എന്നത് ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കുള്ള ഒരു ഇന്‍സ്റ്റന്റ് പേയ്‌മെന്റ് സംവിധാനമാണ്.
സുരക്ഷിതമായും ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. നമ്പർ, ഫീച്ചർ ഫോണുകളിലെ ആപ്പ് പ്രവർത്തനം, മിസ്‌ഡ് കോൾ അധിഷ്‌ഠിത സമീപനം, പ്രോക്‌സിമിറ്റി ശബ്‌ദ അധിഷ്‌ഠിത പേയ്‌മെന്റുകൾ എന്നിവ വഴി നിലവില്‍ ഉപഭോക്താക്കള്‍ക്ക് ഇടപാട് നടത്താന്‍ കഴിയും. ആപ്പ് ഉപയോഗിച്ചും അല്ലാതെയും നിങ്ങൾക്ക് ഫീച്ചർ ഫോണിലൂടെ പേയ്‌മെന്റുകൾ നടത്താം.

ചില ഫീച്ചർ ഫോണുകൾ/ഹാൻഡ്‌സെറ്റുകളില്‍ മൊബൈൽ ഫോൺ നിർമ്മാതാക്കൾ ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ ഉണ്ടായിരിക്കും, അവയിലൂടെ ഇന്റർനെറ്റ് ഉപയോഗിക്കാതെ പേയ്‌മെന്റുകൾ നടത്താനാകും. ഐവിആര്‍ നമ്പർ വഴിയുള്ള പേയ്‌മെന്റ്, മിസ്‌ഡ് കോളിലൂടെയുള്ള പേയ്‌മെന്റ്, ശബ്‌ദ അധിഷ്‌ഠിത സാങ്കേതികവിദ്യകളിലൂടെയുള്ള പേയ്‌മെന്റ് എന്നിവയിലൂടെയും പേയ്മേന്റ് നടത്താം.

ഘട്ടം 1

ഐവിആര്‍ (ഇന്ററാക്ടീവ് വോയിസ് റെസ്‌പോണ്‍സ്) നമ്പർ വഴിയുള്ള പേയ്‌മെന്റ് : നേരത്തെ നിശ്ചയിച്ച ഐവിആര്‍ നമ്പര്‍ (080 4516 3666, 080 4516 3581, 6366 200 200) വഴി പേയ്മെന്റ് നടത്താം. ഇഷട്മുള്ള സേവനം ഉപയോഗിക്കുന്നതിനായി ഇഷ്ടമുള്ള ഭാഷ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

ഘട്ടം 2

മിസ്ഡ് കാള്‍ വഴിയുള്ള പേയ്‌മെന്റ് : മിസ്ഡ് കാളിലൂടെയുള്ള പേയ്മെന്റ് ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് സഹായകമാകുക. ബാങ്ക് അക്കൗണ്ട് ആക്‌സസ് ചെയ്യുക, തന്നിരിക്കുന്ന നമ്പറിൽ മിസ്‌ഡ് കാൾ നൽകി പണമിടപാടുകൾ നടത്തുക ഇനി എളുപ്പമാകും. ബില്ലിംഗ് സമയത്ത് വ്യാപാരി ഉപഭോക്താവിന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു ടോക്കണ്‍ ഉണ്ടാക്കുന്നു. ഉപഭോക്താവിന്റെ മിസ്ഡ് കാള്‍ ചെല്ലുന്ന സമയത്ത് 08071 800 800 എന്ന നമ്പരില്‍ നിന്നും ഉപഭോക്താവിന് കാള്‍ ചെല്ലുകയും യുപിഐ പിന്‍ ശേഖരിക്കുകയും ചെയ്യും. ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് മിസ്‌കോൾ പേ ഈ സേവനം വികസിപ്പിച്ചെടുത്തത്.

ഘട്ടം 3

ഒഇഎം നടപ്പിലാക്കിയ പ്രവർത്തനത്തിലൂടെയുള്ള പേയ്‌മെന്റ് : ഫീച്ചര്‍ ഫോണുകളിലെ യുപിഐ ആപ്പ് ഉപയോഗിച്ച് എയര്‍ടെല്‍ പേയ്മെന്റ് ബാങ്കിന്റെ പിന്തുണയോടെ ഗുഷപ്പ് ആണ് ഈ സംവിധാനം വികസിപ്പിച്ചത്. നേറ്റിവ് പേയ്മെന്റ് ആപ്പുകള്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ താല്‍പ്പര്യമുള്ള ദാതാക്കള്‍ ഫീച്ചർ ഫോൺ മൊബൈൽ നിർമ്മാതാക്കളുമായി പങ്കാളിത്തമുണ്ടാക്കണം. സ്മാര്‍ട്ട് ഫോണിലെ ആപ്പിനെ പോലെ സുപരിചിതമായിരിക്കും ഈ യുപിഐ ആപ്പ് എന്ന പ്രത്യേകതയുമുണ്ട്.സ്കാന്‍ ആന്‍ഡ് പേ മാത്രമേ നിലവില്‍ നല്‍കുന്നുള്ളൂ എന്നതാണ് ഈ സംവിധാനത്തിന്റെ പരിമിതി.

ഘട്ടം 4

ശബ്‌ദ അധിഷ്‌ഠിത സാങ്കേതികവിദ്യകളിലൂടെയുള്ള പേയ്‌മെന്റ് : എൻഎസ്‌ഡിഎൽ പേയ്‌മെന്റ് ബാങ്കിന്റെ പിന്തുണയോടെ ടോനെടാഗുമായി സഹകരിച്ച് നിര്‍മ്മിച്ച പേയ്മെന്റ് സംവിധാനമാണിത്. പ്രോക്‌സിമിറ്റി ശബ്‌ദ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം. ശബ്ദ തരംഗങ്ങൾ ഉപയോഗിച്ച് ഏതുതരം ഉപകരണത്തിലും കോൺടാക്റ്റ്‌ലെസ്സ്, ഓഫ്‌ലൈൻ, പ്രോക്‌സിമിറ്റി ഡാറ്റാ കമ്മ്യൂണിക്കേഷൻ പ്രവർത്തനക്ഷമമാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഏഥു ഫോണിലൂടെയും ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താം. ഇതിനായി 6366 200 200 എന്ന നമ്പരില്‍ വിളിച്ച് പേ ടു മർച്ചന്റ് ഓപ്ഷൻ തെരഞ്ഞെടുക്കണം. ഒരു ശബ്ദം കേള്‍ക്കുമ്പോള്‍ # അമര്‍ത്തി അടയ്‌ക്കേണ്ട തുക, യുപിഐ പിൻ എന്നിവ നല്‍കുക. ഇടപാട് പൂര്‍ത്തിയായാല്‍ ഐവിആര്‍( ഇന്ററാക്ടീവ് വോയിസ് റെസ്‌പോണ്‍സ് ) കാള്‍ വഴി സ്ഥീരികരണം ലഭിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...