Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഒപ്പോ റെനോ 8 ലൈറ്റ് 5ജി പുറത്തിറങ്ങി, അവതരിപ്പിച്ചത് സ്പെയിനിൽ

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് റെനോ 8 സീരീസിൽ റെനോ 8 ലൈറ്റ് 5ജി അവതരിപ്പിച്ചു. പുതിയ ഫോൺ റെനോ 8 ന് താഴെയാണ് വരുന്നത്. എന്നാൽ ഇത് ഒപ്പോയുടെ ആഭ്യന്തര വിപണിയായ ചൈനയ്ക്ക് പകരം സ്പെയിനിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പോ റെനോ 7 ലൈറ്റിന്റെ പരിഷ്കരിച്ച പതിപ്പാണ് റെനോ 8 ലൈറ്റ് 5ജി. പുതിയ റെനോ 8 ലൈറ്റിന്റെ ഫീച്ചറുകളും ഒപ്പോ എഫ് 21 പ്രോയുടേതിന് സമാനമാണ്.
സ്പെയിനിൽ അവതരിപ്പിച്ച ഒപ്പോ റെനോ 8 ലൈറ്റ് 5ജി യുടെ വില 429 യൂറോയാണ് ( ഏകദേശം 35,500 രൂപ). ഒരൊറ്റ മെമ്മറി കോൺഫിഗറേഷനിലാണ് ഈ ഹാൻഡ്സെറ്റ് വരുന്നത്. ബ്ലാക്ക്, റെയിൻബോ എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. കമ്പനിയുടെ ഓൺലൈൻ സ്റ്റോർ വഴി ഫോൺ ഇപ്പോൾ സ്‌പെയിനിൽ വാങ്ങാൻ ലഭ്യമാണെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിലേക്ക് വരുന്നത് സംബന്ധിച്ച് വ്യക്തതയില്ല.

റെനോ 8 ലൈറ്റ് 5ജിയിൽ 60Hz റഫ്രഷ് റേറ്റുള്ള 6.43-ഇഞ്ച് ഫുൾഎച്ച്‌ഡി അമോലെഡ് ഡിസ്‌പ്ലേയാണ് ലഭിക്കുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ജോടിയാക്കിയ ക്വാല്‍കോം സ്നാപ്ഡ്രാഗൺ 695 പ്രോസസറാണ് ഇത് നൽകുന്നത്. റെനോ 8 ലൈറ്റ് 5ജിയിൽ ഒരു മെമ്മറി കോൺഫിഗറേഷൻ മാത്രമാണെങ്കിലും 128 ജിബിയിൽ കൂടുതൽ സ്റ്റോറേജ് വർധിപ്പിക്കണമെങ്കിൽ മൈക്രോ എസ്ഡി കാർഡ് (1ടിബി വരെ) ഉപയോഗിക്കാം. ഡൈനാമിക് റാം എക്സ്പാൻഷൻ ഫീച്ചറിന്റെ സഹായത്തോടെ റാം 5 ജിബി വരെ വികസിപ്പിക്കാനും കഴിയും. ഇത് ഉപയോഗിക്കാത്ത ഇന്റേണൽ മെമ്മറിയിൽ ഒരുഭാഗം റാം ആയി ഉപയോഗിക്കും.

റെനോ 8 ലൈറ്റ് 5ജി യുടെ പിൻഭാഗത്ത് മൂന്ന് ക്യാമറകളുണ്ട്. 64 മെഗാപിക്സൽ പ്രധാന ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ മോണോക്രോം ക്യാമറ എന്നിവ ചതുരാകൃതിയിൽ അടുക്കിവച്ചിരിക്കുന്നു. സെൽഫികൾക്കായി ഡിസ്പ്ലേയുടെ മുകളിൽ ഇടത് കോണിൽ പഞ്ച്-ഹോളിനുള്ളിൽ 16-മെഗാപിക്സൽ ക്യാമറയുണ്ട്. 33W വരെ വേഗത്തിൽ ചാർജ് ചെയ്യാവുന്ന 4,500 എംഎഎച്ച് ആണ് ബാറ്ററി. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 12 ആണ് ഒഎസ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...