പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക്സ്, ലൈഫ്സ്റ്റൈല്‍ ആക്സസറീസ് ബ്രാന്‍ഡായ സെബ്രോണിക്സ് പുതിയ ടവര്‍ സ്പീക്കര്‍ പുറത്തിറക്കി. ടവര്‍ സ്പീക്കര്‍ പാര്‍ട്ടികള്‍ക്കും ചെറിയ ഒത്തുചേരലുകള്‍ക്കും യോജിച്ചതാണ്.
ഒതുക്കമുള്ളതും മുറിയിലുടനീളം ചലിപ്പിക്കാന്‍ കഴിയുന്നതുമാണ്. കരോക്കെ ഉപയോഗിച്ച് വീട്ടുമുറ്റത്തും ചെറിയ ഹാളിലും ഉപയോഗിക്കാന്‍ സൗകര്യപ്രദവുമാണ്.
മികച്ച ശബദനിലവാരം പുലര്‍ത്തുന്നതിനായി ടവര്‍ സ്പീക്കറില്‍ ഡ്യുവല്‍ ഡ്രൈവറുകളും സബ് വൂഫറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്യുവല്‍ 3 ഇഞ്ച് ഫുള്‍ റേഞ്ച് ഡ്രൈവറും 5.3 ഇഞ്ച് സബ് വൂഫറുമാണുള്ളത്. ബ്ലൂട്ടൂത്ത് ഉപയോഗിച്ച് വയര്‍ലെസ് ആയി സംഗീതം സ്ട്രീം ചെയ്യാനുള്ള മള്‍ട്ടി കണക്ടിവിറ്റി ഓപ്ഷനുമായാണ് സ്പീക്കര്‍ വരുന്നത്.
ബില്റ്റി ഇന്‍ എഫ്എം റേഡിയോ, യുഎസ്ബി, ഓക്സ് പോലുള്ള ഇന്‍പുട്ട് ഓപ്ഷനുകളുമുണ്ട്. ആമസോണ്‍ വഴി പ്രത്യേക ഓഫറില്‍ 5,099 രൂപയ്ക്ക് സ്പീക്കര്‍ ലഭിക്കും.
You must be logged in to post a comment Login