രാജ്യത്തെ പ്രമുഖ ടെലി കമ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെലിന്റെ (എയര്‍ടെല്‍) വിഡിയോ സ്ട്രീമിങ് സേവനമായ എയര്‍ടെല്‍ എക്‌സ്ട്രീമിന്റെ പെയ്ഡ് വരിക്കാരുടെ എണ്ണം രണ്ട് ദശലക്ഷം കടന്ന് രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഒടിടി പ്ലാറ്റ്‌ഫോമായിരിക്കുന്നു.
രാജ്യത്ത് മൊബൈലിലും വലിയ സ്‌ക്രീനിലുമായി ഉപഭോക്താക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്ന സേവനമാണ് എയര്‍ടെല്‍ എക്‌സ്ട്രീം. മൊബൈല്‍ വരിക്കാര്‍ക്ക് ഏറ്റവും കുറഞ്ഞത് 148 രൂപയുടെ റീച്ചാര്‍ജില്‍ ഏതെങ്കിലും ഒരു ഒടിടി ദാതാവിനെ സെലക്റ്റ് ചെയ്യാം. ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച വലിയ സ്‌ക്രീന്‍ ഫോര്‍മാറ്റ് 149 രൂപയ്ക്ക് ലഭ്യമാകും. 10,500ലധികം സിനിമകളും സോണി ലിവ്, ഇറോസ് നൗ, ലയണ്‍സ് ഗേറ്റ് പ്ലേ, ഹോയ്‌ചോയ്, മനോരമ മാക്‌സ്, ഷേമാരൂ, അള്‍ട്രാ, ഹംഗാമ പ്ലേ, എപിക്കോണ്‍, ഡോക്യുബെ, ഡിവോ ടിവി തുടങ്ങിയ എയര്‍ടെല്‍ ഒടിടി ഉള്ളടക്കങ്ങളില്‍ നിന്നുള്ള ലൈവ് ടിവിയും ലഭ്യമാകും.

എയര്‍ടെല്‍ എക്‌സ്ട്രീമിലെ കാഴ്ചസമയം ശരാശരി 150 മിനിറ്റാണ്. ഇത് തുടര്‍ച്ചയായി വര്‍ധിക്കുന്നുമുണ്ട്. 51 ശതമാനം സമയവും ഉപയോഗിക്കുന്നത് സീരിയലുകള്‍ കാണാനാണ്. 49 ശതമാനവുമായി പ്രാദേശിക സിനിമകള്‍ രണ്ടാം സ്ഥാനത്ത് എത്തുന്നു. നല്ല പരിപാടികള്‍ക്ക് എല്ലായിടത്തും പ്രേക്ഷരുണ്ട്. സിനിമകള്‍ക്കുള്ള ഡിമാന്‍ഡ് ഇന്ത്യയിലുടനീളം വര്‍ധിക്കുന്നുണ്ട്. സോണി ലിവ്, ഹംഗാമ, ഇറോസ് നൗ, ലയണ്‍സ് ഗേറ്റ് പ്ലേ എന്നീ ഉള്ളടക്കങ്ങളാണ് ഏറ്റവും കൂടുതല്‍ തിരയുന്നത്. ബഹുമുഖ ഉള്ളടക്കങ്ങളുള്ളതും സോണിയും ടോപ്പ് 10 പട്ടികയില്‍ നില്‍ക്കുന്നു.
എയര്‍ടെല്‍ എക്‌സ്ട്രീം എന്ന ആശയത്തിന്റെ സമയമായിരിക്കുന്നുവെന്നും ഇന്ത്യയിലെയും ലോകത്തെയും ഏറ്റവും മികച്ച ഉള്ളടക്കങ്ങള്‍ ഒറ്റ സബ്‌സ്‌ക്രിപ്ഷനില്‍ ന്യായമായ നിരക്കില്‍ ഒരു ആപ്പില്‍ കൊണ്ടു വരുന്ന നൂതന ഉല്‍പ്പന്നമാണ് എയര്‍ടെല്‍ എക്‌സ്ട്രീമെന്നും ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകുന്നതാണ് വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതെന്നും നിലവിലെ സഹകാരികളുമായി ചേര്‍ന്ന് പ്രാദേശിക തന്ത്രങ്ങള്‍ ഇരട്ടിയാക്കുമെന്നും പ്രാദേശിക ഉള്ളടക്കങ്ങളുള്ളവരുമായി കൂടുതല്‍ സഹകരിക്കുമെന്നും എയര്‍ടെല്‍ ഡിജിറ്റല്‍ സിഇഒ ആദര്‍ശ് നായര്‍ പറഞ്ഞു.

പെയ്ഡ് വരിക്കാരുടെ എണ്ണം 20 ദശലക്ഷത്തിലെത്തിക്കുന്നതിലേക്കാണ് എയര്‍ടെല്‍ ഉറ്റു നോക്കുന്നത്. വിവിധ കണ്ടന്റ് സഹകാരികളുമായി ഇതിനായി സഹകരിക്കാനുള്ള ശ്രമത്തിലാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ സ്വാധിനമുള്ള അക്ഷയ് കുമാര്‍, റാണ ദഗുബതി, മഹേഷ് ഭൂപതി എന്നിവരെ എയര്‍ടെല്‍ കൂടെ കൂട്ടിയിട്ടുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഒടിടിയിൽ കണ്ട 5 സിനിമകൾ പുഴു, ഒരുത്തീ, കള്ളൻ ഡിസൂസ, അന്താക്ഷരി, നൈറ്റ് ഡ്രൈവ് എന്നിവയാണ്. ഇന്ത്യയിലൊട്ടാകെ നോക്കിയാൽ ഏറ്റവും കൂടുതൽ ആളുകൾ ഒടിടിയിൽ കണ്ട ആദ്യ 5 ചിത്രങ്ങളിൽ മലയാളത്തിൽ നിന്നുള്ള ഒരുത്തീ, പുഴു എന്നിവയുമുണ്ട്.