ഇന്ന് സംസ്ഥാനത്ത് കോൺഗ്രസ് കരിദിനം ആചരിക്കും. കെപിസിസി ആസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് നടപടി. സിപിഐഎം-ഡിവെെഎഫ്ഐ ഗുണ്ടകള്‍ കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനം ആക്രമിച്ചിരുന്നു.
ഈ സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് കോൺഗ്രസ് കരിദിനം ആചരിക്കുവാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.
കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് കരിദിനം ആചരിക്കുമെന്ന തീരുമാനം അറിയിച്ചത്. കറൻസി കടത്തൽ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണം ഉയർന്നിരുന്നു.
ഈ ആരോപണത്തിനെതിരെ മുഖ്യമന്ത്രിയ്ക്ക് നേരെ സമാധാനപരമായ രീതിയിൽ പ്രതിഷേധിക്കുന്നത് തെറ്റാണോയെന്നും അക്കാര്യം വ്യക്തമാക്കണമെന്നും കെ. സുധാകരൻ ചോദിച്ചു.
You must be logged in to post a comment Login