തിരുവനന്തപുരം:വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നു എഫ്ഐആർ. പ്രതികൾ എത്തിയത് മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശത്തോടെ. നിന്നെ ഞങ്ങൾ വച്ചേക്കില്ല എന്ന് മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ചു. തടയാൻ ശ്രമിച്ച ഗൺമാൻ അനിൽ കുമാറിനെ ദേഹോപദ്രവം ഏൽപ്പിച്ചു. പ്രതികൾ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആർ.
അതേ സമയം മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസുകാരായ ഫര്‍ദീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.മുഖ്യമന്ത്രിയുടെ ഗണ്മാന് അനില്‍കുമാറിന്റെ പരാതിയില്‍ ഇവര്‍ക്കെതിരെ വലിയതുറ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
You must be logged in to post a comment Login