Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

വിവാഹമോചന ശേഷം അമ്മയുടെ വീട്ടുകാര്‍ മംഗളകാര്യങ്ങളില്‍ ഒന്നും പങ്കെടുപ്പിച്ചിരുന്നില്ല: സ്വകാര്യ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് നടി ഐശ്വര്യ ഭാസ്‌കര്‍

നടി ലക്ഷ്മിയുടെ മകള്‍ കൂടിയായ ഐശ്വര്യ ലിന്റെ നരസിംഹം അടക്കം ഒട്ടേറെ മലയാള സിനിമകളില്‍ നായികയായിരുന്നു.

‘ഭര്‍ത്താവ് മുസ്ലീമായിരുന്നതിനാല്‍ ബന്ധുക്കളെല്ലാം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പൊരുത്തക്കേടുകള്‍ പതിവായതോടെ വിവാഹമോചിതരായി. വിവാഹ മോചനത്തിന് ശേഷം അമ്മയുടെ വീട്ടുകാര്‍ മംഗളകാര്യങ്ങളിലൊന്നും തന്നെ പങ്കെടുപ്പിച്ചിരുന്നില്ല. വിവാഹങ്ങള്‍ക്കൊന്നും താന്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. അതുകൊണ്ട് കാവ്യ മാധവന്റെ വിവാഹത്തിനും പങ്കെടുത്തില്ല’- താരം

‘പൊരുത്തപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് വിവാഹബന്ധം വേര്‍പിരിഞ്ഞത്. മകളുടെ കാര്യങ്ങളെല്ലാം അദ്ദേഹവും ഞാനും ഒന്നിച്ചാണ് നടത്തിയിരുന്നത്. എന്റെ അച്ഛന്റെ വീട്ടുകാര്‍ ആ സമയത്ത് നല്ല രീതിയിലുള്ള പിന്തുണ നല്‍കിയിരുന്നു. വിവാഹബന്ധം പിരിയുന്നത് വലിയ കുറ്റമല്ലെന്ന ചിന്താഗതിയായിരുന്നു അവരുടേത്. അവിടെ ചടങ്ങുകളിലൊന്നും മാറ്റിനിര്‍ത്തുന്ന പതിവുകളൊന്നുമില്ലായിരുന്നു. ഞാനുമായി പിരിഞ്ഞതിന് ശേഷം ഭര്‍ത്താവ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നു.’- ഐശ്വര്യ പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...