കണ്ണൂർ: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് എതിരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിൽ കോൺഗ്രസ് പറഞ്ഞത് ശരിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത് പോലും കോൺഗ്രസ് പറഞ്ഞത് ശരിയെന്ന് വ്യക്തമായതു കൊണ്ടാണ്.
പ്രതിഷേധിച്ചവർക്ക് മുഖ്യമന്ത്രിയോട് വ്യക്തി വിരോധം ഇല്ലെന്ന് കോടതി നിരീക്ഷിച്ചുവെന്നും ഇത് തന്നെയാണ് കോൺഗ്രസും പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
വിമാനത്തിനുള്ളിലെ യൂത്ത് കോൺഗ്രസിൻറെ പ്രതിഷേധത്തെ തുടർന്ന് കേരളത്തിൽ കലാപാഹ്വാനം നടത്തിയത് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ ഓഫീസും ആണെന്ന് വി ഡി സതീശൻ പറഞ്ഞു.
സി പി എമ്മുകാരെ പ്രകോപിപ്പിച്ച് ആക്രമണത്തിന് ആഹ്വാനം നൽകി.കേരളത്തിൽ ഇതിൻറെ പേരിലുള്ള എല്ലാ പ്രശ്നങ്ങൾക്കും കാരണം ഈ കലാപ ആഹ്വാനം ആയിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു
You must be logged in to post a comment Login