Vismaya News
Connect with us

Hi, what are you looking for?

HEALTH

കുട്ടികള്‍ക്കിടയില്‍ പനി പടരുന്നു; ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങളിതാ

സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ പനി (Fever in Children) പടരുന്നു. പനി വ്യാപകമായതോടെ സ്കൂളുകളിൽ ഹാജർ നില കുറവാണെന്നാണ് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നത്. ഡെങ്കിയും എലിപ്പനിയുമുൾപ്പെടെയുള്ള പകർച്ച വ്യാധികൾ വർധിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പനി വിട്ടുമാറിയായാലും ചുമയും ക്ഷീണവും വിട്ടു മാറാത്തതിനാൽ നാലോ അ‍‍‍ഞ്ചോ ദിവസം കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയുന്നില്ല. പനി പൂർണമായും മാറാതെ സ്കൂളിലേക്ക് വരേണ്ടതില്ലെന്നാണ് അധ്യാപകരും നിർദേശിക്കുന്നത്. എല്ലാ കുട്ടികളും വാക്സീൻ എടുത്തിരിക്കണമെന്നും മാസ്ക് ധരിക്കണമെന്നും സ്കൂൾ അധികൃതർ നിഷ്കർഷിച്ചിട്ടുണ്ട്. പനി വർദ്ധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിൻറെ നിലപാട്. 

കൊവിഡിന് ശേഷവുമുള്ള കുട്ടികളുടെ ആരോഗ്യത്തെയും നാം കരുതലോടെ കണ്ടേ മതിയാകൂ. ഈ കൊവിഡ് കാലത്ത് കുഞ്ഞിന് ഒരു ചെറിയ ചൂട് കണ്ടാൽ പോലും ഭയമാണ്. കൊവിഡ് ആകുമോ? ഡോക്ടറെ കാണണോ? പനി ടെസ്റ്റ് ചെയ്യണോ? കുട്ടിയ്ക്ക് പനി വന്നാൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്…

1    കുട്ടിക്ക് പനി ഉണ്ടെങ്കിൽ, ആദ്യം ഒരു തെർമോമീറ്റർ ഉപയോഗിച്ച് കുട്ടിയുടെശരീര താപനില അളക്കുക. താപനില വർദ്ധിച്ചോ ഇല്ലയോ എന്നറിയാൻ ഇത് സഹായിക്കും. ഇതിനായി നിങ്ങൾക്ക് ഒരു മാനുവൽ അല്ലെങ്കിൽ ഡിജിറ്റൽ തെർമോമീറ്റർ ഉപയോഗിക്കാം. 

2    പനിയുടെ പാരസെറ്റമോൾ മരുന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം പനി മാറും വരെ നൽകുക. പനി വിട്ടുമാറാതെ നിൽക്കുകയാണെങ്കിൽ രക്തപരിശോധന ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യുക. കുട്ടിക്ക് ചെറിയ പനി ഉണ്ടെങ്കിൽ നിർബന്ധിച്ച് ഭക്ഷണം നൽകരുത്. കുഞ്ഞിനെ നിർജ്ജലീകരണം വരാതെ ഇരിക്കുവാൻ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ORS, പാൽ മുതലായവ നൽകുക. എളുപ്പത്തിൽ ദഹിക്കുന്ന ആവിയിൽ പുഴുങ്ങിയ ഭക്ഷണം ഉത്തമം. 

3   കുട്ടിയുടെ താപനില തുടർച്ചയായി വർദ്ധിക്കുകയാണെങ്കിൽ നിങ്ങൾ ഉടൻ തന്നെ ഡോക്ടറെ വിളിക്കുകയോ അടുത്തുള്ള ക്ലിനിക്കിൽ പോയി പരിശോധന നടത്തുകയോ ചെയ്യണം.

4   ചിലപ്പോൾ വസ്ത്രങ്ങളുടെ ചൂട് കാരണം താപനില സാധാരണയേക്കാൾ ഉയർന്നതായി തോന്നുന്നു. അത്തരമൊരു സാഹചര്യത്തിൽ, കൈകാലുകൾ കഴുകുക, കുട്ടിക്ക് മൃദുവും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക.

5   മരുന്ന് നൽകിയതിന് ശേഷവും കുട്ടിക്ക് കടുത്ത പനി ഉണ്ടെങ്കിൽ ചെറുചൂട് വെള്ളം എടുത്ത് അതിൽ ഒരു ടവൽ മുക്കി പിഴിഞ്ഞെടുക്കുക. തുണികൊണ്ട് കുട്ടിയുടെ ശരീരം നന്നായി തുടയ്ക്കുക.

6  കുട്ടിയുടെ പനി മാറ്റാൻ പല മാതാപിതാക്കളും ഫാനും എസിയും ഓഫാക്കി കുട്ടിയ്ക്ക് കട്ടിയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുന്നു. അത് ചെയ്യരുത്. നിങ്ങൾ അവരുടെ സുഖസൗകര്യങ്ങൾ ശ്രദ്ധിക്കുകയും അവരെ സുഖമായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യുക.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...