Vismaya News
Connect with us

Hi, what are you looking for?

HEALTH

രാത്രി ഏറെ വൈകി ഉറങ്ങാൻ കിടക്കുന്നവർ ഇക്കാര്യങ്ങൾ സൂക്ഷിക്കുക

വൈകി ഉറങ്ങുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം .

യുവാക്കളിൽ ഓർമ്മ ക്കുറവ്​, ഏകാഗ്രതക്കുറവ്, ​പ്രമേഹം, പൊണ്ണത്തടി, ചർമരോഗങ്ങൾ, കരൾരോഗങ്ങൾ എന്നിവ വലിയതോതിൽ വർധിച്ചുവരുന്നതായാണ്​ പഠനങ്ങൾ സൂചിപ്പിക്കുന്നത്​.

കൃത്രിമ ഘടകങ്ങൾ അടങ്ങിയ ഭക്ഷണം, വിശ്രമമില്ലായ്​മ, വ്യായാമമില്ലായ്​മ, മാനസികസമ്മർദം, രാസവസ്​തുക്കളുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങളാണ്​ ആധുനികകാലത്തെ ജീവിതശൈലീ രോഗങ്ങൾക്ക്​ കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്​.

ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്​ ഉറക്കക്കുറവ്​. മുൻകാലങ്ങളിൽ സന്ധ്യ കഴിഞ്ഞാൽ വിളക്കൂതിക്കെടുത്തി ഉറങ്ങുകയും സൂര്യനുദിച്ചാൽ എഴുന്നേറ്റ്​ ശാരീരിക വ്യായാമമുള്ള ജോലികളിൽ ഏർപ്പെടുകയും ചെയ്​തുവന്നിരുന്ന തലമുറ, വൈദ്യുതി ബൾബി​​​​െൻറ വെളിച്ചത്തിൽ ടെലിവിഷൻകണ്ടും മൊബൈലിൽ നോക്കിയും ഉറങ്ങാൻ വൈകിത്തുടങ്ങി.

രാത്രി കൃത്യമായി ഉറങ്ങിയില്ലെങ്കില്‍ അത്​ രോഗകാരണമാവും. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും ചുരുങ്ങിയത് ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങണമെന്നാണ്​ ഇൗ അടുത്ത കാലത്ത്​ നടത്തിയ പഠനങ്ങൾ  പറയുന്നത്​.

കൗമാരപ്രയത്തിലെത്തിയവരും വിദ്യാർഥികളും കുറഞ്ഞത്​ 10 മണിക്കൂറെങ്കിലും ഉറങ്ങണം. പ്രായപൂർത്തി എത്തിക്കഴിഞ്ഞാൽ ദിവസം എട്ട്​ മണിക്കൂറാണ്​ ആരോഗ്യവിദഗ്​ധർ ആവശ്യപ്പെടുന്ന ഉറക്കത്തി​​​​െൻറ സമയം.

ഹൃദയം, കരൾ, വൃക്കകൾ, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്​ തലച്ചോറിന്​ തുടർച്ചയായി എട്ട്​ മണിക്കൂറെങ്കിലും ഇടവിടാതുള്ള വിശ്രമം ആവശ്യമാണ്​.

കരൾ അതിൽ അടിഞ്ഞുകൂടിയിട്ടുള്ള വിഷാംശങ്ങൾ ശുദ്ധീകരിക്കുന്നത്​ രാത്രിയാണ്​. ഉറക്കം തകരാറിലാവു​േമ്പാൾ ഇവയുടെയെല്ലാം താളം തെറ്റുകയും തുടർച്ചയായ ഉറക്കപ്രശ്​നങ്ങൾ ശരീരത്തെ രോഗങ്ങളിലേക്ക്​ നയിക്കുകയും ചെയ്യും.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...