Wednesday, March 22, 2023

മികച്ച കുതിപ്പുമായി ‘തു ഝൂടി മേയ്ൻ മക്കാര്‍’; ആദ്യ ദിനം നേടിയത് 15.73 കോടി

ലവ് രഞ്ജൻ്റെ സംവിധാനത്തിൽ രൺബീർ കപൂർ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തു ഝൂടി മേയ്ൻ മക്കാര്‍’. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. റിലീസ് ചെയ്ത ദിവസം തന്നെ മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.

റൊമാന്‍റിക് കോമഡി ചിത്രമായ ‘തു ഝൂടി മേയ്ൻ മക്കാര്‍’ ആദ്യ ദിവസം 15.73 കോടി രൂപയും ഇന്നലെ 10.34 കോടി രൂപയും നേടി. ഡിംപിൾ കപാഡിയ, ബോണി കപൂർ, അനുഭവ് സിംഗ് ബാസ്സി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സന്താന കൃഷ്ണനും രവിചന്ദ്രനും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ലവ് രഞ്ജനും രാഹുൽ മോദിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ടി-സീരീസ് അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ നിർമ്മാണത്തിലും ലവ് രഞ്ജൻ പങ്കാളിയാണ്. പ്രീതമാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles