Vismaya News
Connect with us

Hi, what are you looking for?

TECH

എസ്ബിഐ സെർവർ തകരാർ; യുപിഐ, നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) ബാങ്ക് സെർവർ തകരാറിലായതായി റിപ്പോർട്ട്. നെറ്റ് ബാങ്കിംഗ്, യുപിഐ, യോനോ ആപ്പ്, ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് തുടങ്ങിയ നിരവധി സേവനങ്ങളെ ഇത് സാരമായി ബാധിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിരവധി പരാതികൾ ലഭിച്ചു.

എസ്ബിഐഇയുടെ സെർവർ രാവിലെ 9:19 മുതൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് ഉപയോക്താക്കൾ പറയുന്നു. ഇത് പരാമർശിച്ച് നിരവധി പേരാണ് ട്വീറ്റുകൾ ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ സേവനങ്ങൾ ലഭ്യമല്ലെന്ന് നിരവധി ഉപയോക്താക്കൾ പറഞ്ഞപ്പോൾ, കഴിഞ്ഞ രണ്ട് ദിവസങ്ങളായി തങ്ങൾക്ക് എസ്ബിഐ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് നിരവധി പേർ പറഞ്ഞു.

അതേസമയം എസ്ബിഐ ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. എല്ലാ വർഷവും ഏപ്രിൽ 1 ന് വാർഷിക ക്ലോസിംഗിനായി ബാങ്കുകൾ അടച്ചിടാറുണ്ട്. ഈ ദിവസം സെൻട്രൽ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി നൽകാറുണ്ട്. 

ഇന്ന് രാവിലെ ഉപയോക്താക്കൾക്ക് നെറ്റ് ബാങ്കിംഗ്, യുപിഐ പേയ്‌മെന്റ്, എസ്‌ബി‌ഐ വെബ്‌സൈറ്റ് ലോഗിൻ എന്നിവ ചെയ്യുമ്പോൾ പ്രശ്‌നം നേരിടാൻ തുടങ്ങി. തുടർന്നാണ് ഉപയോക്താക്കൾ പരാതിയുമായി എത്തിയത് 

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...