Friday, June 2, 2023

അസിഡിറ്റിയെ തടയാൻ പുതിനയില

ജീരകം, പെരുഞ്ചീരകം എന്നിവ അസിഡിറ്റിയെ ചെറുക്കാന്‍ സഹായകമായ വൈദ്യങ്ങളാണ്. ഇവയിട്ടു തിളപ്പച്ച വെള്ളെ ചൂടാറിയ ശേഷം കുടിയ്ക്കാം. ജീരകം വായിലിട്ടു ചവച്ചരയ്ക്കുന്നതും ഗുണം ചെയ്യും. തണുത്ത പാല്‍ അസിഡിറ്റിയ്ക്ക് ഏറെ ഫലപ്രദമായ ഒന്നാണ്. തണുത്ത പാലില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. പാലില്‍ മധുരം ചേര്‍ക്കാതെ വേണം, കുടിയ്ക്കാന്‍. അതുപോലെ വെറുംവയറ്റില്‍ പാല്‍ കുടിയ്ക്കുകയും ചെയ്യരുത്.

പുതിനയില അസിഡിറ്റിയെ ചെറുക്കാന്‍ ഏറെ നല്ലതാണ്. പുതിനയിലയിട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ചു കുടിയ്ക്കാം. അല്ലെങ്കില്‍ തിളപ്പിച്ച വെള്ളത്തില്‍ പുതിനയിലയിട്ടു കുടിയ്ക്കാം. വയറിന് തണുപ്പു നല്‍കാനും വായ്‌നാറ്റമകറ്റാനുമെല്ലാം ഇത് അത്യുത്തമമാണ്.

നെല്ലിക്കയ്ക്ക് ആമാശയത്തിലെ ആസിഡ് ഉല്‍പാദനത്തെ നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും. നെല്ലി കഴിയ്ക്കാം. അല്ലെങ്കില്‍ നെല്ലിയ്ക്ക ഉണക്കിപ്പൊടിച്ചത് രണ്ടുനേരവും കഴിയ്ക്കാം. ഗുണം ലഭിയ്ക്കും. ഗ്രാമ്പൂ വയറ്റിലെ ആഹാരത്തെ പെട്ടെന്നു തന്നെ ദഹിപ്പിയ്ക്കാന്‍ സാധിയ്ക്കുന്ന ദഹനരസങ്ങള്‍ ഉല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ്. വായില്‍ ഒന്നോ രണ്ടോ ഗ്രാമ്പൂവിട്ടു ചവയ്ക്കുന്നത് ഗുണം ചെയ്യും.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles