Tuesday, June 6, 2023

ഐശ്വര്യ രാജേഷ് നായികയായി എത്തിയ ‘ഫർഹാന’ എന്ന തമിഴ് ചിത്രം വിവാദത്തിൽ

ശ്വര്യ രാജേഷ് നായികയായി എത്തിയ ‘ഫർഹാന’ എന്ന തമിഴ് ചിത്രം വിവാദത്തിൽ. റിലീസിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതിനാൽ  ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുക ആണ്. മതവികാരം വ്രണപ്പെടുത്തുന്നതാണ് സിനിമുടെ ഉള്ളടക്കമെന്ന ആരോപണവുമായി ഇന്ത്യന്‍ നാഷണല്‍ ലീഗ് ഉൾപ്പടെയുള്ള സംഘടനകൾ രം​ഗത്തെത്തിയിരുന്നു. 

നെല്‍സണ്‍ വെങ്കടേശന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഫർഹാന. ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ട്രെയിലർ വന്നപ്പോൾ തന്നെ ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നുവെന്ന് ​ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പ്രതിഷേധം ഉയർന്നതോടെ വിശദീകരണവുമായി നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് രം​ഗത്തെത്തിയിരുന്നു. 

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles