Monday, September 25, 2023

‘ആർഡിഎക്സി’ന് ശേഷം സോഫിയ പോളും പെപ്പെയും വീണ്ടും ഒന്നിക്കുന്നു

ബ്ലോക്ക് ബസ്റ്റർ ചിത്രം ആർഡിഎക്സിന് ശേഷം വീക്കെൻ്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന അടുത്ത സിനിമ പ്രഖ്യാപിച്ചു. ചിത്രത്തിൽ ആന്റണി വർഗീസ് പെപ്പെയാണ് നായകനായി എത്തുന്നത്. നവാഗതനായ അജിത് മാമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കടൽ പശ്ചാത്തലത്തിലുള്ള ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ചിത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. സെപ്റ്റംബർ പതിനാറിന് ചിത്രത്തിന് തുടക്കമാകും.

റോയ്ലിൻ റോബേർട്ട്, സതീഷ് തോന്നയ്ക്കൽ, സംവിധായകൻ അജിത് മാമ്പള്ളി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

Related Articles

Latest Articles