മലയാളിയുടെ ആസ്വാദന തലങ്ങളെ മാറ്റിമറിച്ച അനശ്വര കലാകാരൻ പത്മരാജന്‍റെ ഒരു ചെറുകഥ കൂടി ചലച്ചിത്ര ഭാഷ്യമെടുക്കുകയാണ് പ്രാവ് എന്ന ചിത്രത്തിലൂടെ. പി പത്മരാജൻ്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കി നവാസ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ വെ ഫെയറെർ ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു., ആദർശ് രാജ,, യാമി സോന, നിഷാ സാരംഗ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ