Vismaya News
Connect with us

Hi, what are you looking for?

TECH

മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടിലെ പേരുമുണ്ടെങ്കില്‍ ഐഎംപിഎസ് വഴി പണമിടപാട് നടത്താം

മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടിലെ പേരുമുണ്ടെങ്കില്‍ ഐഎംപിഎസ് വഴി പണമിടപാട് നടത്താം. ഇങ്ങനെ അഞ്ച് ലക്ഷം രൂപ വരെ വേഗത്തില്‍ കൈമാറാന്‍ സാധിക്കുന്നതാണ്. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിപിഐ) ഐഎംപിഎസ് ഇടപാടുകള്‍ ലളിതമാക്കാനൊരുങ്ങുകയാണ്.

ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം വേഗത്തില്‍ കൈമാറ്റം ചെയ്യാനുള്ള മാര്‍ഗമാണ് ഐഎംപിഎസ്. നിലവില്‍ ഐംപിഎസ് ട്രാന്‍സ്ഫര്‍ നടത്തുമ്പോള്‍ പണം ലഭിക്കേണ്ട അക്കൗണ്ടുടമയുടെ അക്കൗണ്ട് നമ്പര്‍, പേര്, ഐഫ്എസ്സി എന്നിവയെല്ലാം നല്‍കി ആഡ് ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഐഎംപിഎസ് ഇടപാടുകളില്‍ ഇത്രയും വിവരങ്ങളുടെ ആവശ്യം വരുന്നില്ല.

ഐഎംപിഎസിന് കീഴില്‍ രണ്ട് തരം പേയ്മെന്റുകളാണുള്ളത്. ഒന്നാമത്തേത് പേഴ്സണ്‍-ടു-അക്കൗണ്ട് പേയ്മെന്റ് ഇവിടെ പണം കൈമാറുന്നതിന് ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, ബാങ്കിന്റെ ഐഎഫ്എസ്സി കോഡ് എന്നിവ ഉപയോഗിക്കണം. രണ്ടാമത്തേത് വ്യക്തികള്‍ തമ്മിലുള്ള പേയ്മെന്റാണ് ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം അയയ്‌ക്കുമ്പോള്‍ ഗുണഭോക്താവിനെ തിരിച്ചറിയാന്‍ മൊബൈല്‍ നമ്പറും മൊബൈല്‍ മണി ഐഡന്റിഫയറും (എംഎംഐഡി) ഉപയോഗിക്കേണം.

ഐഎംപിഎസ് വഴി 5 ലക്ഷം രൂപ വരെ കൈമാറാമെന്നാണ് എന്‍പിസിഐ പറയുന്നത്. നിലവില്‍ രണ്ട ലക്ഷം രൂപവരെയെ കൈമാറാന്‍ സാധിക്കുകയുള്ളു. വലിയ ഇടപാടുകള്‍ക്കായുള്ള ഐഎംപിഎസ് ഫണ്ട് ട്രാന്‍സ്ഫര്‍ യാത്ര, റീട്ടെയില്‍, കോര്‍പ്പറേറ്റ് എന്നീ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുമെന്നാണ് എന്‍പിസിഐയുടെ അഭിപ്രായം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....