Vismaya News
Connect with us

Hi, what are you looking for?

TECH

ഓപ്പോ എ79 5ജി സ്മാർട്ട്ഫോൺ വിൽപ്പന ആരംഭിച്ചു, വില 19,999 രൂപ മുതൽ

ഓപ്പോയുടെ പുതിയ എ79 5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു. വളരെയധികം സവിശേഷതകളോടുകൂടിയ മിഡ് റേഞ്ച് സെഗ്മെന്റിലെ സ്മാർട്ട്ഫോണിനെ കുറിച്ച് മാസങ്ങൾക്ക് മുൻപ് തന്നെ ഓപ്പോ സൂചനകൾ നൽകിയിരുന്നു.

6.72 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 180 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഒക്ട കോർ മീഡിയ ടെക് ഡെമൻസിറ്റി 6020 7എൻഎം പ്രോസസറാണ് കരുത്ത് പകരുന്നത്. 50 മെഗാപിക്സൽ, 2 മെഗാപിക്സൽ, 8 മെഗാപിക്സൽ എന്നിങ്ങനെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിട്ടുള്ളത്.

ഓപ്പോ എ79 5ജി സ്മാർട്ട്ഫോണിന്റെ ഒരു വേരിയന്റ് മാത്രമാണ് നിലവിൽ ലഭ്യമാകുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയാണ് വില. ഗ്ലോയിംഗ് ഗ്രീൻ, മിസ്റ്ററി ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഓപ്പോ എ79 5ജി ലഭ്യമാകും. നിലവിൽ ഓപ്പോയുടെ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്പ്കാർട്ട്, മറ്റ് പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഫോണിന്റെ പ്രീ-ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ഓപ്പോ എ79 5ജിയിൽ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത് 5.3, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, യുഎസ്ബി ഒടിജി, ജിപിഎസ്, എ-ജിപിഎസ് എന്നിവ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ഗ്രാവിറ്റി സെൻസർ, പെഡോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് ഓൺബോർഡ് സെൻസറുകൾ. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്കും ഈ ഫോണിലുണ്ട്.

ഐസിഐസിഐ, എസ്ബിഐ തുടങ്ങിയ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 4,000 രൂപ വരെ ക്യാഷ്ബാക്ക് നേടാനുള്ള അവസരവും ഉണ്ട്

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....