തമിഴകത്ത് വൻ ഹിറ്റായ ചിത്രമാണ് ജിഗര്‍തണ്ട ഡബിള്‍ എക്സ്. സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റെ ചിത്രം കളക്ഷനില്‍ വൻ കുതിപ്പണ് നടത്തിയത്. ജിഗര്‍തണ്ട ഡബിള്‍ എക്സ് 70 കോടിയോളം രൂപയാണ് ആഗോളതലതലത്തില്‍ ആകെ നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ജിഗര്‍തണ്ട ഡബിള്‍ എക്സ് സിനിമയുടെ ഒടിടി റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്
Roll-camera-action!🎥 Indha Pandyaa Blockbuster paaka ellarum vaanga! 💥
— Netflix India South (@Netflix_INSouth) December 1, 2023
Jigarthanda DoubleX is coming to Netflix on 8 December in Tamil, Telugu, Malayalam, Kannada and Hindi!
Coming soon in English.#JigarthandaDoubleXOnNetflix pic.twitter.com/r1OlgnTpLY
ജിഗര്‍തണ്ട ഡബിള്‍ എക്സ് നെറ്റ്‍ഫ്ലിക്സിലാണെത്തുക. നെറ്റ്ഫ്ലിക്സില്‍ ഡിസംബര്‍ എട്ടിന് പ്രദര്‍ശനം തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ പുതുമയാര്‍ന്ന കഥ പറച്ചില് ശൈലിയാണ് ജിഗര്‍തണ്ട ഡബിള്‍ എക്സിനെയും ആകര്‍ഷകമാക്കിയത്.. സിനിമയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണിത്
എസ് ജെ സൂര്യയും രാഘവ ലോറൻസും ജിഗര്‍താണ്ട 2ല്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു. ഷൈൻ ടോം ചാക്കോയെയും ചിത്രത്തിലുണ്ട്. മലയാളിയായ നിമിഷ സജയനും വേറിട്ട കഥാപാത്രമാണ് ലഭിച്ചത്. ഹിറ്റായ ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണിത്. സംവിധാനം കാര്‍ത്തിക് സുബ്ബരാജ്. തിരക്കഥയും കാര്‍ത്തിക് സുബ്ബരാജിന്റേത് തന്നെ. എസ് തിരുവാണ് ഛായാഗ്രാഹണം.