വീഡിയോകൾ അയക്കുമ്പോൾ ഉപഭോക്താക്കൾ നേരിടുന്ന പ്രശ്നത്തിനു പരിഹാരവുമായി വാട്സ്ആപ്പ്. വീഡിയോകൾ മുഴുവൻ ക്വാളിറ്റിയോടെ അയക്കാൻ സാധിക്കുന്ന ഫീച്ചർ ആണ് വാട്സ്ആപ്പ് പുതിയതായി കൊണ്ടുവന്നിരിക്കുന്നത്.
പുതിയ ഫീച്ചർ എത്തുന്നതോടെ വീഡിയോകൾ കംപ്രസ് ചെയ്യാതെ അയക്കാൻ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. ഉപഭോക്താക്കളുടെ സൗകര്യാർത്ഥമാണ് ഇത്തരമൊരു ഫീച്ചറിന് വാട്സ്ആപ്പ് രൂപം നൽകിയത്.
ആദ്യ ഘട്ടത്തിൽ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് വീഡിയോ കംപ്രസ് ഫീച്ചർ ലഭ്യമാക്കുക. അധികം വൈകാതെ തന്നെ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ഇവ ലഭിക്കുന്നതാണ്.
നിലവിൽ ചിത്രങ്ങൾ മുഴുവൻ ക്വാളിറ്റിയോടെ അയക്കാൻ കഴിയുന്ന ഫീച്ചർ വാട്സ്ആപ്പിൽ ലഭ്യമാണ്. ഇതിന് പിന്നാലെയാണ് വീഡിയോകൾക്കും മുഴുവൻ ക്വാളിറ്റി ഏർപ്പെടുത്തുന്നത്.