Vismaya News
Connect with us

Hi, what are you looking for?

TECH

ജലഗതാഗതത്തിന് പരിസ്ഥിതി സൗഹൃദ ഇന്ദ്ര; രാജ്യത്തെ തന്നെ ഏറ്റവും വലിയ സൗരോർജ്ജ വിനോദസഞ്ചാര ബോട്ട് നീറ്റിലിറക്കി

ഇന്ദ്ര’ എന്ന പേരിട്ടിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സൗരോർജ്ജ വിനോദസഞ്ചാര ബോട്ട് നീറ്റിലിറക്കി. ബോട്ടിന്റെ ഉദ്ഘാടന കർമ്മം ദേശീയ ജലപാത ആലപ്പുഴ ടെർമിനലിൽ മന്ത്രിമാരായ റോഷി അഗസ്റ്റിനും ആന്റണി രാജുവും ചേർന്നാണ് നിർവഹിച്ചത്. മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്ത യാത്രയിൽ എ എം ആരിഫ് എം പി ക്കും ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർക്കും ഒപ്പം മന്ത്രിമാരും സഞ്ചരിച്ചു.

100 പേർക്ക് സഞ്ചരിക്കാവുന്ന എയർ കണ്ടീഷൻ ചെയ്ത ഇരുനില ബോട്ട് പരിസ്ഥിതി സൗഹൃദ ജലഗതാഗതം എന്ന സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള പുതിയ കാൽവയ്‌പ്പാണ്. മികച്ച സുരക്ഷിതത്വവും സാങ്കേതിക മികവും പുലർത്തുന്ന ബോട്ട് 3.5 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

25 കിലോ വാട്ട് സോളാർ പാനലുള്ള ബോട്ടിന് 7 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ആകും. 40 കെ ഡബ്ലിയു എച്ചിന്റെ രണ്ട് മറൈൻ ഗ്രേഡ് എൽ എഫ് ബി ബാറ്ററിയും 20 കിലോ വാട്ടിന്റെ ഇരട്ട വൈദ്യുതി മോട്ടോറും ബോട്ടിനുണ്ട്. വളരെ കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും വിനോദയാത്ര ഉറപ്പാക്കുന്ന ബോട്ടിന് 26 മീറ്റർ നീളവും ഏഴു മീറ്റർ വീതിയും ആണ് ഉള്ളത്.

പ്രതിദിനം 1500 രൂപയുടെ ഇന്ധനം ചെലവാകുന്ന ബോട്ടിൽ വെറും 500 രൂപയാണ് യാത്ര ചെലവ് ആയി ഈടാക്കുന്നത്. ഇതിനുമുമ്പ് ജലഗതാഗത വകുപ്പ് നീറ്റിലിറക്കിയ സീ കുട്ടനാട്, സീ അഷ്ടമുടി ഇനി വിനോദസഞ്ചാര ബോട്ടുകളിൽ നിന്ന് മികച്ച വരുമാനം ലഭിച്ചതാണ് ഇന്ദ്രയുടെ നിർമാണത്തിന് പ്രേരണയായത്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...