Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ റെഡ് സോൺ; തിരുവനന്തപുരത്ത് കനത്ത സുരക്ഷ

നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരത്തേക്ക്. വര്‍ക്കല ശിവഗിരിമഠം ഓഡിറ്റോറിയത്തില്‍ വൈകീട്ട് ആറിനാണ് തലസ്ഥാന ജില്ലയിലെ ആദ്യ സദസ്സ് നടക്കുക. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടേതാണ് പ്രഖ്യാപനം. വർക്കല, ആറ്റിങ്ങൽ, മംഗലപുരം, വെഞ്ഞാറമൂട് , നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല സ്റ്റേഷൻ പരിധികളിൽ നടക്കുന്ന പരിപാടിയിലാണ് നിയന്ത്രണം. ഇവിടങ്ങളിൽ ഡ്രോൺ പറത്താൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. വേദി, പരിസരപ്രദേശം, നവ കേരള ബസ് കടന്നുപോകുന്ന വഴികൾ എന്നിവിടങ്ങളിൽ ഡ്രോൺ പാടില്ലെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇന്നും നാളെയും മറ്റന്നാളുമാണ് നിയന്ത്രണം.

നവകേരള സദസ്സ് ഇന്ന് അവസാന ജില്ലയായ തിരുവനന്തപുരത്ത് പ്രവേശിക്കും. വൈകിട്ട് ആറിന് വർക്കല മണ്ഡലത്തിലാണ് ആദ്യ പരിപാടി. ശിവഗിരി മഠം ഓഡിറ്റോറിയമാണ് വേദി. 122 മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് നവ കേരള സദസ് തലസ്ഥാനത്തേക്ക് എത്തുന്നത്. നാളെ ആറ്റിങ്ങൽ, ചിറയൻകീഴ്,വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളുടെ നവകേരള സദസാണ് നടക്കുക. 22 ന് കാട്ടാക്കട, അരുവിക്കര, നെയ്യാറ്റിൻകര, പാറശ്ശാല, മണ്ഡലങ്ങളിലും നവ കേരള സദസ് നടക്കും. സമാപന ദിവസമായ 23 നാണു നേമം, കോവളം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ നവകേരള സദസ്. മറ്റ് ജില്ലകളിലേതിന് സമാനമായി തിരുവനന്തപുരത്തും പ്രതിപക്ഷ പ്രതിഷേധങ്ങൾ അരങ്ങേറാൻ തന്നെയാണ് സാധ്യതയുണ്ടെന്നാണ് സൂചന.

കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സുമായി തിരുവനന്തപുരത്തേക്ക് പ്രവേശിക്കുന്നത്. നവകേരള സദസിന് മുന്‍പ് ഇന്ന് മന്ത്രിസഭാ യോഗം ചേരും. അതിന് ശേഷം ഇരവിപുരം മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി.

പിന്നീട് ചടയമംഗലം മണ്ഡലത്തില്‍പ്പെട്ട കടയ്ക്കലും നാലരയ്ക്ക് ചാത്തന്നൂരും നവകേരള സദസ്സ് നടക്കും. നവകേരള സദസ്സിനെതിരെ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, കോണ്‍ഗ്രസ്, ബിജെപി, യുവമോര്‍ച്ച തുടങ്ങിയ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....