Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഹൃദയമിടിപ്പും ശ്വസന നിരക്കും പരിശോധിക്കാം ഇപ്പോൾ പിക്സൽ ഫോണുണ്ടെങ്കിൽ

ഗൂഗിള്‍ പിക്‌സല്‍ 3 മുതല്‍ പിക്‌സല്‍ 5 വരെയുള്ള മിക്ക ഫോണുകളുടെയും ഉടമകള്‍ക്ക് അവ ഉപയോഗിച്ച് ഹൃദയമിടിപ്പിന്റെ അനുപാതം പരിശോധിക്കാന്‍ സാധിക്കും. ഈ ഫീച്ചര്‍ ഈ വര്‍ഷം ഇറക്കിയ പിക്‌സല്‍ 6 മോഡലുകള്‍ക്ക് ഇല്ലായിരുന്നു. എന്നാല്‍, അതും ഇപ്പോള്‍ നല്‍കിയിരിക്കുകയാണ് കമ്പനി എന്ന് എംഎസ്എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഗൂഗിള്‍ ഫിറ്റ് ആപ്പ് വഴിയാണ് ഹൃദയമിടിപ്പും ശ്വസന നിരക്കും പരിശോധിക്കാനാകുക. പിക്‌സല്‍ 6ന് ഹൃദയമിടിപ്പു പരിശോധിക്കാനുള്ള സെന്‍സറൊന്നും ഇല്ല.

പകരം ഉപയോക്താക്കള്‍ പിന്നിലെ ക്യാമറയില്‍ കൈവിരല്‍ വയ്ക്കുകയാണ് ചെയ്യേണ്ടത്. എങ്ങനെയാണ് കൈവിരല്‍ വയ്‌ക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങളും ഫോണ്‍ നല്‍കിക്കൊണ്ടിരിക്കും. നല്ല വെളിച്ചമുള്ള സ്ഥലത്തേക്ക് നീങ്ങാനും ഫോൺ ഉടമയോട് ആവശ്യപ്പെടും. പിക്‌സല്‍ ഫോണ്‍ ഉടമകള്‍ ഗൂഗിള്‍ ഫിറ്റ് ആപ്പ് അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്തെങ്കില്‍ അവ വീണ്ടും ഇന്‍സ്‌റ്റാള്‍ ചെയ്തു വേണം ശ്രമിക്കാന്‍. പഴയ പിക്‌സല്‍ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ ഫിറ്റ് ആപ്പ് അണ്‍ഇന്‍സ്‌റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും അപ്‌ഡേറ്റു ചെയ്തുനോക്കുക.

തുടര്‍ന്ന് ഗൂഗിള്‍ ഫിറ്റ് ആപ്പ് തുറന്ന് താഴേക്കു സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ‘ചെക്ക് യുവര്‍ ഹാര്‍ട്ട് റേറ്റ്’ എന്ന് കാണാം. ഇവിടെ ഗെറ്റ് സ്റ്റാര്‍ട്ടഡില്‍ ക്ലിക്കു ചെയ്യുക. ക്യാമറ ഉപയോഗിക്കാനുള്ള അനുമതി ഫിറ്റ് ആപ്പിന് നല്‍കണം. പിന്‍ക്യാമറയില്‍ ചൂണ്ടുവിരല്‍ വയ്ക്കുന്നതായിരിക്കും ഉചിതമെന്നു പറയുന്നു. പിന്നെ, ആപ്പിന്റെ നിര്‍ദേശം അനുസരിച്ച് വിരല്‍ ചലിപ്പിക്കുക. റീഡിങ് 100 എത്തിക്കഴിയുമ്പോള്‍ ഹാര്‍ട്ട് റേറ്റ് എത്രയാണെന് ഫോണ്‍ പറയും. ഇത് രേഖപ്പെടുത്തി വയ്ക്കുകയോ, അപ്പോള്‍ത്തന്നെ ഡിലീറ്റു ചെയ്യുകയോ ആകാം.

അതേസമയം, ഗൂഗിളിന്റെ സ്‌മാർട് ഫോണുകളിലൊന്നും നിങ്ങളുടെ ഹൃദയമിടിപ്പ് നേറ്റീവ് ആയി ട്രാക്ക് ചെയ്യാൻ കഴിയുന്ന ബിൽറ്റ്-ഇൻ ഹാർഡ്‌വെയർ ഇല്ല. പകരം, റേറ്റിങ് നൽകുന്നതിന് നിങ്ങളുടെ വിരലിന്റെ നിറത്തിലുള്ള മാറ്റങ്ങൾ എടുക്കാൻ ഫോണിലെ ക്യാമറയാണ് ഉപയോഗിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....