പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ്.പശ്ചിമ ബംഗാൾ സ്വദേശി സുബോധ് റായ് ആണ് മരിച്ചത്.പത്തനംതിട്ട നഗരത്തിൽ അർദ്ധരാത്രി ഒരു മണിയോടെയായിരുന്നു സംഭവം. പശ്ചിമ ബംഗാൾ സ്വദേശി തന്നെയായ സുഫൻ ഹൽദാർ ആണ് പ്രതി. കൊല്ലപ്പെട്ടയാളും കൊലപാതകിയും തമ്മിൽ നേരത്തെ വൈരാഗ്യമുണ്ടായിരുന്നു. മദ്യപിച്ച ശേഷം ഇവർ തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു.ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഒരു ക്യാമ്പിലാണ് സംഭവം നടന്നത്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് സുഫൻ ഹൽദാർ സുബോധിനെ കൊന്നത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകമായതിനാൽ കോട്ടയം മെഡിക്കൽ കോലജിലാവും പോസ്റ്റ്മാർട്ടം.
You May Also Like
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
NATIONAL
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...
NEWS
കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...
KERALA NEWS
കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...
You must be logged in to post a comment Login