Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വൃദ്ധ ദമ്പതികളുടെ വീട് ഇടിഞ്ഞു വീണു

ആറ്റിങ്ങൽ നഗരസഭ തുണ്ടിൽ കോളനിയിൽ സുരേന്ദ്രൻ ബേബി ദമ്പതികളുടെ വീടാണ് കനത്ത മഴയെ തുടർന്ന് ഇടിഞ്ഞത്. ഗൃഹനാഥനായ 75 കാരൻ സുരേന്ദ്രൻ ആസ്ത്മ രോഗിയും ഭാര്യ ബേബി (65) മറവി രോഗിയുമാണ്.

നാൽപ്പത്തിയഞ്ച് വർഷം പഴക്കമുള്ള ഈ വീടിന്റെ പിൻവശം മുഴുവനായും കിടപ്പ് മുറി ഉൾപ്പെടുന്ന ഭാഗത്തെ ഭിത്തികളിൽ വിള്ളലുകൾ സംഭവിച്ച് ഭാഗീകമായും തകർന്നു. വീട് സ്ഥിതി ചെയ്യുന്ന ഭൂമിയിൽ നീരുറവ ഉള്ളത് കാലപ്പഴക്കമുളള ഈ കെട്ടിടത്തിന്റെ ബലക്ഷയം കൂട്ടുന്നു. അപകടഭീതി കണക്കിലെടുത്ത് വീട്ടുകാരെയും വളത്തു മൃഗങ്ങളെയും സാധന സാമഗ്രികളും അവിടെ നിന്ന് മാറ്റാനുള്ള അടിയന്തിര നടപടി സ്വീകരിച്ചു.

നിലവിൽ ഇവർ സർക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള ഭവന പദ്ധതിയിൽ ഉൾപ്പെടാത്തത് നീയമപരമായ സഹായങ്ങൾ ലഭ്യമാക്കാൻ ഏറെ വെല്ലുവിളി ഉയർത്തുന്നു. റവന്യൂ അധികൃതരോട് സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചതായും ചെയർപേഴ്സൺ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...