വയനാട്ടിൽ വെടിയേറ്റ് യുവാവ് മരിച്ചു. പാടത്തിറങ്ങിയ കാട്ടുപന്നിയെ തുരത്തുന്നതിനിടെ യാണ് യുവാവിന് വെടിയേറ്റത്. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്.
കമ്പളക്കാട് വച്ചാണ് ജയന് വെടിയേറ്റത്. ജയന്റെ കൂടെയുണ്ടായിരുന്ന ബന്ധു ശരുണിന് ഗുരുതരമായി പരിക്കേറ്റു. ശരുണിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ മറ്റാരോ വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
You must be logged in to post a comment Login