Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

വീണ്ടും മാതൃകയായി സോനു സൂദ് ഫൗണ്ടേഷൻ; ആവശ്യക്കാർക്ക് സൗജന്യ ഓക്‌സിജൻ

കോയമ്പത്തൂർ : രാജ്യം കൊറോണ​ രണ്ടാം തരംഗത്തോട്​ ​പൊരുതുമ്പോൾ വീണ്ടും സഹായവുമായി നടൻ സോനു സൂദ് രംഗത്ത്. സോനു സൂദിന്റെ ചാരിറ്റി സ്ഥാപനമായ സ്വാഗ് ഇആർടി കോയമ്പത്തൂരിൽ ഓക്‌സിജൻ സെന്ററുകൾ ആരംഭിച്ചു. കൊറോണ തരംഗം രാജ്യത്ത് ആരംഭിച്ചത് മുതൽ സഹായത്തിനായി മുൻ പന്തിയിൽ ഉണ്ടായിരുന്ന ആളാണ് സോനു സൂദ്. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ രം​ഗത്തെത്തിയിരുന്നു.

ആവശ്യക്കാർക്ക് സൗജന്യമായി സെന്ററിൽ നിന്നും ഓക്‌സിജൻ ലഭ്യമാകും. ഓക്‌സിജൻ ആവശ്യമായി വരുന്നവർ തമിഴ്‌നാട് ഹെൽപ്പ്‌ലൈൻ നമ്പറായ 706999996ലേക്ക് വിളിച്ചാൽ മതി. തുടർന്ന് റാപ്പിഡ് ഓക്‌സിജൻ സെന്ററിലെ ഉദ്യോഗസ്ഥർ ഓക്‌സിജന്റെ ലഭ്യതയും രോഗിയുടെ ആരോഗ്യ നിലയും പരിശോധിച്ച ശേഷം ഓക്‌സിജൻ എത്തിക്കുന്നതായിരിക്കും എന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.

ഓക്‌സിജൻ വേണ്ടവർക്ക് സ്വാഗ് ഇആർടി സെന്ററിൽ നിന്ന് ഓക്‌സിജൻ സിലിന്ററുകൾ കൊണ്ടു പോകാം. ആവശ്യം കഴിഞ്ഞാൽ കാലിയായ സിലിന്റർ തിരിച്ച്‌ ഏൽപ്പിക്കുകയും വേണം. ഞായറാഴ്ചയാണ് സെന്റർ പ്രവർത്തനം തുടങ്ങിയത്.

കൊറോണ​ വ്യാപനം ആരംഭിച്ച കാലം മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സോനു സൂദ്​. കഴിഞ്ഞ ​വർഷം ലോക്​ഡൗൺ കാലത്ത്​ അതിഥി തൊഴിലാളികൾക്ക്​ സംരക്ഷണമൊരുക്കിയും മറ്റും വാർത്തകളിൽ നിറഞ്ഞിരുന്നു താരം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....