ആലപ്പുഴ രൺജീത് കൊലപതാക കേസിൽ പ്രതികൾ സംസ്ഥാനം വിട്ടെന്ന് എ ഡി ജി പി വിജയ് സാഖറെ. അന്വേഷണ സംഘം കേരളത്തിന് പുറത്തേക്ക് തിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനം വിടാൻ പ്രതികൾക്ക് മറ്റിടങ്ങളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും ഇവർ ആരുടെ സഹായത്തിലാണ് കേരളത്തിൽ നിന്ന് പുറത്തേക്ക് പോയതെന്ന് അന്വേഷിച്ചു വരികയാണെന്നും എ ഡി ജി പി വ്യക്തമാക്കി.
രൺജീത് വധക്കേസ് ഗൂഢാലോചനയിൽ പങ്കെടുത്ത അഞ്ചുപേരെയും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. എന്നാൽ ഇവരെയെല്ലാം കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അൽപം സാവകാശം വേണമെന്നുമാണ് എ ഡി ജി പി അറിയിച്ചിരിക്കുന്നത്.
You must be logged in to post a comment Login