അമേരിക്കൻ സൂപ്പഹീറോ പരമ്പരയിലെ ചിത്രമായ പുതിയ ‘ബാറ്റ്മാന്റെ’ ട്രെയിലര്‍ പുറത്തുവിട്ടു. ‘ദ ബാറ്റ്മാൻ – ദ ബാറ്റ് ആൻഡ് ദ കാറ്റ്’ എന്ന പേരിലുള്ള ചിത്രത്തില്‍ റോബര്‍ട്ട് പാറ്റിൻസണ് ആണ് നായകനായി എത്തുന്നത്. ഇരട്ട വേഷത്തിലാണ് ഇത്തവണ ചിത്രത്തില്‍ റോബര്‍ട്ട് പാറ്റിൻസണ് എത്തുക. മാറ്റ് റീവ്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മാറ്റ് റീവ്സ് ആണ് ചിത്രത്തിന്റെ സഹരചയിതാവും. ഗോഥം നഗരത്തിലെ അഴിമതികള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിനൊപ്പം ‘റിഡ്ലര്’ എന്ന പേരില്‍ അറിയപ്പെടുന്ന പരമ്പര കൊലപാതകിക്ക് എതിരാളിയാവേണ്ട മിഷനുമുണ്ട് പുതിയ ചിത്രത്തില്‍ ‘ബാറ്റ്മാന്’.
‘ദ ബാറ്റ്മാൻ – ദ ബാറ്റ് ആൻഡ് ദ കാറ്റി’ല്‍ ടൈറ്റില്‍ റോളിലെത്തുന്ന റോബര്‍ട്ട് പാറ്റിന്സണ് തന്നെയാണ് ട്രെയിലറില്‍ നിറഞ്ഞുനില്ക്കുന്നത്.
You must be logged in to post a comment Login