തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില. ഡൽഹിയിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് യഥാക്രമം 95.85 രൂപയും 86.75 രൂപയുമായി. മെയ് 29ന് ആദ്യമായി പെട്രോൾ വില 100 രൂപ കടന്ന മുംബൈ നഗരത്തിൽ ഇന്ധന വില വെള്ളിയാഴ്ച ലിറ്ററിന് 102.04 രൂപയിലെത്തിയിരുന്നു.
ആഗോളതലത്തിൽ എണ്ണവിലയിലുണ്ടായ മാറ്റമാണ് ഇന്ധന വില വർധനയ്ക്ക് കാരണമെന്നാണ് വാദം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്.
You must be logged in to post a comment Login