തിരുവനന്തപുരം: റവന്യൂ ഹെഡ് ക്വാർട്ടേഴ്സ് ജീവനക്കാരുടെ കായിക മത്സരങ്ങൾ ഏപ്രില്‍ 25ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിക്കും. അത്ലറ്റിക്സ്, ഷോട്ട് പുട്ട് മത്സരങ്ങൾ രാവിലെ 9.30ന് ആരംഭിക്കും. 26ന് രാവിലെ പുരുഷവിഭാഗം ഫുട്ബാൾ മത്സരങ്ങൾ നടക്കും.
27ന് സെൻട്രൽ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ നടക്കും. ഷട്ടിൽ ബാഡ്മിന്റൺ സിംഗിൾസും ഡബിൾസും 28ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആണ് നടക്കുക. ആം റസ്ലീങ് പുരുഷ വനിതാ വിഭാഗങ്ങളുടെ മത്സരങ്ങളും ഇവിടെ നടക്കും.
You must be logged in to post a comment Login