Vismaya News
Connect with us

Hi, what are you looking for?

HEALTH

പാദങ്ങൾ തിളങ്ങട്ടെ, പെഡിക്യൂർ ഇനി വീട്ടില്‍ ചെയ്യാം

മനോഹരമായ മുഖവും മുടിയും ചർമ്മവും ഒക്കെ ഉണ്ടായാൽ മാത്രം സൗന്ദര്യ സംരക്ഷണം പൂർണമാകുമോ? കാലുകളും കൈകളും മനോഹരമാക്കുന്നത് സുന്ദരിയായിരിക്കാൻ മാത്രമല്ല പകരം ആരോഗ്യവതിയായിരിക്കാനുമാണ്. കാലുകൾക്കും കൈകൾക്കും സംരക്ഷണം നൽകുന്ന പെഡിക്യൂർ, മാനിക്യൂർ എന്നിവ സാധാരണ പാർലറുകളിൽ പോയാണ് നാം ചെയ്യുക, എന്നാൽ ഈ സംരക്ഷണം പണച്ചിലവില്ലാതെ സ്വന്തം വീട്ടിൽ തന്നെ ചെയ്യാവുന്നതേയുള്ളൂ.

വീട്ടിൽ എങ്ങനെ പെഡിക്യൂർ ചെയ്യാം എന്നു നോക്കാം.

കാൽ വൃത്തിയാക്കുക, നനയ്ക്കുക, തുടങ്ങിയ നിരവധി ഘട്ടത്തിലൂടെയാണ് ഇതു കടന്നു പോകുന്നത്.
ആദ്യം കാലിൽ ഉള്ള പഴയ നെയിൽ പോളീഷ് റിമൂവർ ഉപയോഗിച്ചു കളഞ്ഞ ശേഷം കാൽ വൃത്തിയാക്കുക. ഇതിനു ശേഷം നഖം ആകൃതിയിൽ മുറിയ്ക്കുക. മുറിയ്ക്കുമ്പോൾ അഗ്രത്തിലുള്ള നഖങ്ങൾ ഒത്തിരി ആഴത്തിൽ മുറിയ്ക്കാതെ ശ്രദ്ധിക്കുക. ഇതിനു ശേഷം എടുത്തു വച്ചിരിക്കുന്ന ചൂട് വെള്ളത്തിലേക്ക് കണങ്കാലുകൾ ഇറക്കി വയ്ക്കുക

How to Do Pedicure at Home - Step by Step Instructions

ഈ വെള്ളത്തിൽ ഷാമ്പൂ ചേർക്കാം. ഇതിലേയ്ക്ക് ലേശം ഉപ്പു ചേർക്കാം, ഇതു കാലിനു മൃദുത്വം കിട്ടാൻ സഹായിക്കും. ഇതു കൂടാതെ ഒരു നാരങ്ങയുടെ നീരും ജലത്തിൽ ഒഴിക്കുക. ഒപ്പം ലേശം വെളിച്ചെണ്ണയും ഒഴിച്ചു കാലുകൾ കുറച്ചു നേരം വെള്ളത്തിൽ അനക്കാതെ വയ്ക്കാം. 20 മിനിട്ടോളം അത്തരത്തിൽ കാലുകൾ വച്ചു നനച്ച ശേഷം വെള്ളത്തിൽ നിന്നു പുറത്തെടുത്തു ഉണങ്ങിയ ടവൽ കൊണ്ടു കാലു നന്നായി തുടച്ചെടുക്കുക.

പാദങ്ങൾ തിളങ്ങട്ടെ, പെഡിക്യൂർ ഇനി വീട്ടില്‍ ചെയ്യാം | Malayalam Beauty Tips  | Hair Care Tips | Lifestyle | Manorama Online
കാൽ ഉണങ്ങിയ ശേഷം ഏതെങ്കിലും ഒരു ക്രീം കൊണ്ടു കാലു നന്നായി മസാജ് ചെയ്ത് കൊടുക്കുക, തുടർന്നു പ്യൂമിസ് കല്ല് കൊണ്ടു കാലിലുള്ള നശിച്ച സെല്ലുകളെ നീക്കം ചെയ്യണം.

പെഡിക്യൂർ ചെയ്യാം വീട്ടിൽ തന്നെ

കല്ലു കാലിൽ നന്നായി സ്ക്രബ്ബ്‌ ചെയ്താൽ മതിയാകും. തുടർന്നു ക്യൂട്ടിക്കിൾ റിമൂവർ ഉപയോഗിച്ചു നഖത്തിനിടയും വൃത്തിയാക്കണം. ഇതിനു ശേഷം കാലുകൾ തുടച്ചു ഒരു സ്ക്രബ്ബർ ഇട്ടു നന്നായി മസാജ് ചെയ്യുക. വൃത്തത്തിലാണ് ഇത് കാലിൽ തേയ്‌ക്കേണ്ടത്, കണങ്കാലുകൾ വരെ ഇതു ചെയ്യണം. ഇതു കഴിഞ്ഞു കാൽ വൃത്തിയാക്കി തുടച്ചു കഴിഞ്ഞാൽ കാൽ നല്ല ഫ്രഷ് ആകും. ഇനി മോടിപിടിപ്പിക്കലാണ് ചെയ്യുക. ആദ്യം കാലുകൾ നന്നായി മസാജ് ചെയ്യാം. ആൽമണ്ട് ഓയിലോ ഒലിവ് ഓയിലോ ഉപയോഗിച്ചു 10 മിനിറ്റു കാൽ മുഴുവൻ നന്നായി മസാജ് ചെയ്യുക. ഇതും നന്നായി വെള്ളം ഒഴിച്ചു കഴുകി കളഞ്ഞ ശേഷം മോയിസ്ചറൈസിംഗ് ക്രീം കാലിൽ തേച്ചു പിടിപ്പിച്ച ശേഷം പുതിയ നെയിൽ പോളീഷ് ഉപയോഗിക്കാം

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....