Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

‘കുറ്റവും ശിക്ഷയും’ചാലഞ്ചുമായി ആസിഫ് അലി

നിങ്ങള്‍ ചെയ്ത കുറ്റവും ലഭിച്ച ശിക്ഷയും പറയൂ സമ്മാനം നേടാം.. കുറ്റവും ശിക്ഷയും എന്ന രാജീവ് രവി ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ ആസിഫ് അലിയാണ് ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്.

മെയ് 27ന് ചിത്രം തിയേറ്ററുകളിലെത്തും. ശറഫുദ്ധീൻ, സണ്ണി വെയ്ൻ, അലൻസിയർ, സെന്തിൽ എന്നിവരെ ആണ് ആസിഫ് കുറ്റവും ശിക്ഷയും ചലഞ്ചു ചെയ്തത്.

നിങ്ങള്‍ ചെയ്ത രസകരമായ ഒരു കുറ്റവും അതിന് നിങ്ങള്‍ക്ക് ലഭിച്ച ശിക്ഷയും 5 മിനിറ്റില്‍ കുറഞ്ഞ ഒരു വീഡിയോ #KuttavumShikshayum എന്ന ഹാഷ്ടാഗുമായീ പോസ്റ്റ് ചെയ്യുക. ഈ പോസ്റ്റിന്റെ പ്രൈവസി പബ്ലിക് ആക്കി വെക്കാന്‍ മറക്കരുത്. കൂടാതെ നിങ്ങളുടെ Friends-നെ Tag ചെയ്ത് ചാലഞ്ച് ചെയ്യുക.

ഏറ്റവും രസകരമായ കുറ്റവും ശിക്ഷയും പങ്ക് വെക്കുന്ന ആളിന്റെ പേര് ആസിഫ് അലിയുടെ Instagram, Facebook പേജുകളിലൂടെ May 27-ന് അനൗണ്‍സ് ചെയ്ത് ഒരു നല്ല സമ്മാനം നല്‍കുന്നതായിരിക്കും.

എന്റെ പോലീസ് അനുഭവം മെയ് 27-ന് ‘കുറ്റവും ശിക്ഷയും’ സിനിമയിലൂടെ നിങ്ങളുമായി ഞാന്‍ പങ്ക് വെക്കുമെന്ന് ആസിഫ് അലി പറഞ്ഞു.

പോലീസ് ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് കുറ്റവും ശിക്ഷയും. കാസര്‍ഗോഡ് നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സുപരിചിതനായ പോലീസ് ഉദ്യോഗസ്ഥന്‍ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിട്ടുള്ളത്.

മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് കുറ്റവും ശിക്ഷയും നിര്‍മ്മിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...