Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സ്കൂൾ തുറക്കാൻ ഒരാഴ്ച മാത്രം; ക്രമീകരണങ്ങൾ വേഗത്തിലാക്കും

പുതിയ അധ്യയന വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ക്രമീകരണങ്ങൾ വേഗത്തിലാക്കാൻ കർശന നിർദേശം. വിപുലമായ പരിപാടികളോടെ ജൂൺ ഒന്നിനു പ്രവേശനോത്സവം സംഘടിപ്പിക്കുന്നതാണ്. തിരുവനന്തപുരത്ത് നടക്കുന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും . വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്ന പ്രവേശനോത്സവ ഗാനം സ്കൂളുകളിൽ നിർബന്ധമായും പ്ലേ ചെയ്യണം. അത് കേൾക്കാൻ സാങ്കേതിക പ്രശ്നങ്ങൾ ഇല്ലെന്ന് മുൻകൂട്ടി ഉറപ്പാക്കുകയും വേണം.

സ്കൂളും പരിസരവും ജൂൺ ഒന്നിനു മുമ്പ് അണുവിമുക്തമാക്കണം. കുട്ടികളുടെ സുരക്ഷയ്ക്കായി സ്കൂളിനു സമീപം കടപുഴകി വീഴാൻ സാധ്യതയുള്ള മരങ്ങൾ മുറിച്ചുമാറ്റണം. പ്രവേശനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി സമഗ്രശിക്ഷയും കേരളവും വെവ്വേറെ തയ്യാറാക്കിയ പോസ്റ്ററുകൾ അച്ചടിച്ച് ജില്ലാ ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. സ്കൂളുകളിൽ പോസ്റ്ററുകൾ പതിക്കുന്നതിൻ പുറമേ, പ്രധാന സർക്കാർ ഓഫീസുകൾ, പ്രധാന പട്ടണങ്ങൾ, നഗരങ്ങൾ, പഞ്ചായത്ത് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മുൻകൂട്ടി പോസ്റ്റർ പ്രചാരണങ്ങൾ നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമായ ഘട്ടത്തിൽ പിടിഎ, എസ്എംഡിസി, എസ്എംസി. പ്രവേശനോത്സവത്തിൻറെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കുകയും പരിസ്ഥിതി സൗഹൃദ പരിപാടി എന്ന ആശയത്തിൻ പ്രാധാൻയം നൽകുകയും വേണം. പ്രവേശ്നോത്സവത്തിൻറെ ഉദ്ഘാടന വേളയിൽ സ്കൂളിൻറെ മികവ് പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകണം

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...