നടി ശ്രുതി സുരേഷും സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി. ശ്രുതി സുരേഷാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ജസ്റ്റ് മാരീഡ്’ എന്ന അടിക്കുറിപ്പോടെയാണ് നടി വിവാഹ വീഡിയോ പങ്കുവച്ചത്. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
കരിക്ക് എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയായ താരം പാൽതു ജാൻവർ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഫ്രീഡം ഫൈറ്റ്, അന്താക്ഷരി, ജൂണ്‍ എന്നിവയാണ് താരത്തിന്റെ മറ്റു ചിത്രങ്ങള്‍. പാൽതു ജാൻവർ സിനിമയുടെ സംവിധായകനാണ് സംഗീത്. സംഗീതിന്റെ ആദ്യ സിനിമയാണ് പാൽതു ജാൻവർ. ബേസിൽ ജോസഫിനെ നായകനാക്കി ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
ഇരുവരുടെയും വിവാഹവാർത്തകളും തയ്യാറെടുപ്പുകളും ശ്രുതി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. ഇരുവരുടെയും സേവ് ദി ഡേറ്റും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
You must be logged in to post a comment Login