തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, അലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ , പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തമായതോടെയാണ് കേരളത്തിൽ മഴ സജീവമായത്.
ജൂണിൽ ആരംഭിച്ച കാലവർഷം രണ്ട് ആഴ്ചയിലേറെയായി മന്ദഗതിയിലായിരുന്നു. എന്നാൽ സാഹചര്യങ്ങൾ അനുകൂലമായി മാറിയതോടെ കേരളത്തിൽ വീണ്ടും മഴ സജീവമാകുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തിൻറെ എല്ലാ ഭാഗങ്ങളിലും കാര്യമായ മഴ ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച്ച വരെ വ്യാപക മഴ പെയ്യുമെന്നാണ് പ്രവചനം. പോകുന്നതിനും വിലക്കുണ്ട്.
You must be logged in to post a comment Login