Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസ്; പ്രതി മാർട്ടിൻ ജോസഫ് നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നടപടി. ഒരു വർഷത്തോളം കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ജൂൺ പത്തിനായിരുന്നു അറസ്റ്റ്. കഴിഞ്ഞ മാർച്ചിലാണ് മാർട്ടിനൊപ്പം താമസിച്ചിരുന്ന കണ്ണൂർ സ്വദേശിനിയായ മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന യുവതി ശരീരത്തിൽ ഗുരുതര പരുക്കുകളുമായി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ നിന്ന് രക്ഷപ്പെട്ടത്. പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രതിക്കെതിരെ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായിരുന്നില്ല. യുവതിയുടെ ശരീരത്തിലേറ്റ പരുക്കുകൾ വ്യക്തമാകുന്ന ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് പൊലീസ് അന്വേഷണം നടത്താൻ തയ്യാറായത്. പൊള്ളലേറ്റതും മർദനമേറ്റതിന്റെ പാടുകളാണ് യുവതിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....